Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭാവന ഇനി പോലിസ് വേഷത്തിൽ. മകളായും അമ്മയായും കാമുകിയായും വേഷമിട്ട ഭാവന ആദ്യമായി പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലും എത്താൻ പോകുന്നു എന്നതാണ് പുതിയ വാർത്ത.എം.പദ്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഭാവന പോലീസുകാരിയായി എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.പഞ്ചായത്ത് രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. പിന്നീട് ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതും അത് തന്റെ പ്രത്യയശാസ്ത്രങ്ങളുമായി ഏറ്റുമുട്ടലില്‍ ആകുന്നതുമാണ് സിനിമയുടെ കഥാതന്തു. മുകേഷ് ,സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ് തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഓര്‍ഡിനറി എന്ന ചിത്രത്തിന് കഥയൊരുക്കിയ നിഷാദ് കോയയാണ് .
Leave a Reply