Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 7:43 pm

Menu

Published on September 14, 2015 at 11:36 am

ഭാവനയെ ഒതുക്കിയത് പ്രമുഖ നടന്‍; കാരണം പ്രതികാരം ?

bhavana-malayalam-film-actress-less-chance-in-field

മലയാളികളുടെ സ്വന്തം നടി ഭാവനയും സിനിമാലോകത്തെ പാരവെപ്പിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയിലെ മികച്ച താരമായി പേരെടുത്തതോടെ മലയാളത്തില്‍ അതിഥിതാരത്തെ പോലെ വന്നു പോകുകയായിരുന്നു ഭാവന. അന്യഭാഷകളില്‍ ഓടി നടന്നു അഭിനയിക്കുന്നതിനിടയില്‍ വല്ലപ്പോഴും മാത്രം മലയാളത്തില്‍ വന്നുപോയിരുന്ന താരത്തിന് ഇപ്പോള്‍ മലയാളത്തില്‍ സിനിമകള്‍ തീരെ കിട്ടുന്നില്ലെന്നും എല്ലാറ്റിനും പിന്നില്‍ പ്രേക്ഷകരുടെ ഇഷ്ട നായകനും മലയാളത്തിലെ ഒരു പ്രമുഖതാരവുമായ നടന്റെ പേരാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.

അടുത്തിടെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയിലും ഹൃസ്വചിത്രം ഓപ്പണ്‍ യുവര്‍ മൈന്റിലും മാത്രമാണ് ഭാവനയ്ക്ക് അഭിനയിക്കാനായത്. മലയാളത്തിന് പുറമേ തെന്നിന്ത്യയില്‍ നിന്നുടനീളം താരം പുറത്തായ സ്ഥിതിയിലാണ്. മലയാളത്തില്‍ താരത്തിന് പാരയാകുന്നത് ഒരു പ്രമുഖ താരമാണെന്നാണ് സിനിമാലോകത്തെ പ്രചരണമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

ഈ താരത്തിന്റെ വിവാഹമോചന വിഷയത്തില്‍ ഭാര്യയെ അനുകൂലിച്ചതിനാലാണ് ഭാവനയ്ക്ക് സിനിമ കുറയുന്നതെന്നും അവസരങ്ങള്‍ ജനങ്ങളുടെ ഇഷ്ടതാരമായ ഇയാള്‍ മുടക്കുകയാണെന്നുമാണ് അണിയറ സംസാരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖിന്റെ കസിന്‍സില്‍ നായികയായി ഭാവനയെ പരിഗണിച്ചിരുന്നെങ്കിലും ഈ താരം ഇടപെട്ട് മുടക്കിയെന്ന് പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നു.
അതേസമയം തെന്നിന്ത്യയില്‍ തന്നെ ഏറ്റവും മോശമായ കാലാവസ്ഥയിലൂടെയാണ് ഭാവന കടന്നുപോകുന്നത്. പുതിയ നായികമാരാല്‍ തള്ളപ്പെട്ടുപോയ ഭാവനയ്ക്ക് അടുത്തിടെ ഇളദയ ദളപതി വിജയ് നായകനാകുന്ന പുലിയില്‍ അവസരം കിട്ടിയിരുന്നെങ്കിലും താരം തന്നെ വേണ്ടെന്ന് വച്ചു. തീരെ ചെറിയ വേഷമായതിനാല്‍ മലയാളത്തിലെ തിരക്ക് പറഞ്ഞ് താരം ഒഴിവായതായിട്ടാണ് റിപ്പോര്‍ട്ട്.

സിനിമ കുറഞ്ഞതോടെ താരം ഇപ്പോള്‍ ഒരിക്കല്‍ നിര്‍ത്തിയ ഐറ്റം ഡാന്‍സുകള്‍ വീണ്ടും പരിഗണിക്കപ്പെടുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് പാരവെച്ച നടന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത ശേഷം ഈ പണിക്കില്ലെന്ന് ഭാവന നേരത്തേ നിലപാട് എടുത്തിരുന്നു. വീണ്ടും ഇക്കാര്യം പരിഗണിക്കുന്നത് അവസരം കുറഞ്ഞിട്ടാണെന്നാണ് കേള്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് ആസിഫ്അലി നിര്‍മ്മിക്കുന്ന കോഹിനൂറില്‍ ഭാവന ഐറ്റം നമ്പര്‍ ചെയ്യുമെന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News