Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡിസംബർ 22നു ചലച്ചിത്ര താരം ഭാവനയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനും വിവാഹിതരാകുന്നു എന്ന വാർത്തയാണല്ലോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് ശരിവെക്കുന്ന രീതിയിൽ വാർത്തകളും വന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഭാവനയുടെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഭാവനയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനും ഈ ഡിസംബര്‍ 22ന് തൃശൂരില്‍ വെച്ച് വിവാഹിതനാകും എന്നായിരുന്നു വാർത്തകൾ. വളരെ ലളിതമായ പരിപാടികളായിരിക്കും വിവാഹം നടക്കുക എന്നും അറിയിച്ചിരുന്നു. വിവാഹ നിശ്ചയവും വളരെ ലളിതമായ ചടങ്ങുകളോടെ അടുപ്പമുള്ളവരെ മാത്രം അറിയിച്ചായിരുന്നു നടത്തിയിരുന്നത്.
വളരെ നാളായി രണ്ടുപേരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഭാവനയുടെ വിവാഹം മാറ്റിവെച്ചെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയൊക്കെ തള്ളിക്കളയും വിധമാണ് ഭാവനയുടെ വിവാഹവാര്‍ത്ത പ്രഖ്യാപിച്ചിരുന്നത്.
Leave a Reply