Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹശേഷം നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയുമെന്ന് പൊതുവേ പറഞ്ഞുകേള്‍ക്കാറുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് മുന്‍നിരയിലുള്ള പല നടിമാരും വിവാഹം വൈകിക്കാറുള്ളത്.വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് നായികമാര്‍ വിവാഹിതരാകുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വിഷമമുള്ള കാര്യമാണ്. സിനിമാ മേഖലയിൽ പ്രണയ ഗോസിപ്പുകൾ സർവ്വസാധാരണമാണ്. ഇപ്പോഴിതാ ഗോസിപ്പുകൾക്ക് വിരാമമിട്ട് തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന മലയാളത്തിന്റെ പ്രിയനടി ഭാവന തൻറെ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്നു.’താന്‍ ഒരാളുമായി മൂന്ന് വർഷമായി പ്രണയത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നും’ ഭാവന പറയുന്നു. എന്നാൽ അയാൾ ആരാണെന്ന് ആർക്കും അറിയില്ല.
–
–
പ്രണയം ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും എന്നാൽ വളരെയധികം സുരക്ഷിതത്വ ബോധം ഇത് നൽകിയെന്നും ഭാവന പറയുന്നു. തൻറെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള സ്വകാര്യമായ കാര്യങ്ങള്‍ പരസ്യമാക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം കാര്യങ്ങൾ തൻറെ കുടുംബത്തിൽ തന്നെ ഒതുക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഭാവന പറഞ്ഞു.
–
–
വിവാഹ ബന്ധങ്ങൾ പലതും പാതി വഴിയിൽ പിരിയാനുള്ള കാരണം പരസ്പരമുള്ള അണ്ടര്‍ സ്റ്റാൻറിംഗ് ഇല്ലാത്തതാണെന്നാണ് ഭാവനയുടെ അഭിപ്രായം. വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും അത് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടതും വ്യക്തിപരമായിരിക്കണമെന്നും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് കഴുത്ത് നീട്ടി കൊടുക്കരുതെന്നും ഭാവന അഭിമുഖത്തിൽ പറഞ്ഞു. വിവാഹ ശേഷം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ഭാവന പറയുന്നത്. എന്തായാലും ഭാവനയുടെ കാമുകൻ ആരാണെന്നാണ് ഇപ്പോൾ പാപ്പരാസികൾ തിരയുന്നത്.
–
Leave a Reply