Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തക്കാലത്തായി സോഷ്യൽ മീഡിയകൾ ഏറെ ചർച്ച ചെയ്തിരുന്ന നടി ഭാവന വിവാഹ വാർത്ത.അടുത്തിടെ വരെ അനൂപ്മേനോനെ ഭാവന വിവാഹം കഴിക്കുമെന്നായിരുന്നു വാർത്ത. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് രണ്ടുപേരും പറഞ്ഞിരുന്നു. അത് കൂട്ടിചേര്‍ത്താണ് ഇവര്‍ തമ്മിലാണ് പ്രണയമെന്നു പറഞ്ഞത്. എന്നാല്‍ രണ്ടാളും അക്കാര്യത്തില്‍ വ്യക്തമായ നിലപാടും പറഞ്ഞില്ല. ഒടുവില്‍ അനൂപ് തന്നെയാണ് ക്ഷേമയുമായുള്ള വിവാഹക്കാര്യം പറയുന്നത്.അപ്പോൾ പിന്നെ ഭാവന ആരെയാണ് വിവാഹം കഴിക്കുന്നത്? ഇതായി പിന്നീട് ചർച്ച.എന്നാൽ ഇപ്പോൾ കേൾക്കുന്നത് കന്നട നിര്‍മാതാവും ബിസിനസുകാരനുമായ നവീന്‍ ആണ് ഭാവനയുടെ ഭാവി വരൻ എന്നാണ്. ഭാവന നായികയായി അഭിനയിച്ച 2012ലെ ചിത്രമായ റോമിയോയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍. ഇവര്‍ തമ്മിലുള്ള പ്രണയകഥ കന്നടയില്‍ കുറേനാളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്.പൃഥ്വിരാജ് നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഇവിടെയുടെ ചിത്രീകരണം കഴിഞ്ഞാല്‍ വിവാഹം നടന്നേക്കുമെന്നുമാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply