Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദാം ഹുസൈനെ തൂക്കികൊല്ലാന്‍ ഉപയോഗിച്ച തൂക്കുകയര്‍ ലേലത്തിന്. തൂക്ക് കയറിന് 7 മില്യണ്‍ യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. തൂക്ക് കയർ സ്വന്തമാക്കാനായി ഒരു ഇസ്രയേല്‍ ബിസിനസ് ഫാമിലി, കുവൈറ്റ് ബിസിനസ് ഫാമിലി, കുവൈറ്റ് ബിസിനസ് ഉദ്യോഗസ്ഥന്‍, ചില ഇറാഖി മത ഗ്രൂപ്പുകള്‍ എന്നിവര്‍ രംഗത്തുണ്ട്. ഇറാഖി രാഷ്ടീയക്കാരന്‍ മുവഫ്വിക് അല്‍ റൂബായിയുടെ കയ്യിലാണ് ഇപ്പോള്‍ ഈ കൊലക്കയര്‍ ഉള്ളത്. നിലവില്‍ തൂക്ക് കയറിന് 70 ലക്ഷം അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഏഴ് മില്യണിന് മുകളിലുള്ള തുകയ്‌ക്ക് മാത്രമേ വില്‍പ്പനയുള്ളുവെന്നാണ് അല്‍ റൂബായിയുടെ നിലപാട്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ഇറാഖി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 23 വര്‍ഷത്തെ ഇറാഖ് ഭരണത്തിന് ശേഷം 2003ലെ അമേരിക്കന്‍ അധിനിവേശത്തോടെയാണ് സദാം ഇറാഖ് ഭരണത്തില്‍ നിന്നും പുറത്താകുന്നത്.പിന്നീട് 2003-04ൽ അറബ് രാജ്യങ്ങളുടെ വന്‍പ്രതിഷേധം വകവയ്ക്കാതെ അമേരിക്കന്‍ ഭരണകൂടം സദ്ദാമിനെ തൂക്കിലേറ്റുകയായിരുന്നു.
Leave a Reply