Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്ന : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ബീഹാറില്‍ 76 ലക്ഷം വോട്ടര്‍മാരും പ്രേതങ്ങളാണ് . എന്നുവച്ചാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ 76 ലക്ഷവും മരിച്ചു പോയവരോ ഒന്നില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളില്‍ പേര് ചേര്‍ത്തവരോ ആണ്. പാറ്റ്ന, നളന്ദ ജില്ലകളിലാണ് ഏറ്റവുമധികം കള്ളവോട്ടിംഗ് നടക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പാറ്റ്നയില്‍ 5.84 ലക്ഷവും, നളന്ദ ജില്ലയില്‍ 3.40 ലക്ഷം കള്ളവോട്ടര്‍മാരുമാണ് ഉള്ളത്.76 ലക്ഷം നിലവിലില്ലാത്ത വോട്ടര്‍മാരില്‍ എത്രപേര്‍ കള്ളവോട്ടര്‍മാരാണ് എത്രപേര്‍ മരിച്ചുപോയവരാണ് എന്നത് സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതേ ഉള്ളൂ എന്ന് ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.ആഗസ്ത് 31നുള്ളില്‍ ബീഹാറിലെ വോട്ടര്‍പട്ടികയിലെ ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാൻ കര്‍ശന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറപ്പെടുവിച്ചു.
Leave a Reply