Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളറിയാത്തവര്‍ നമ്മളറിയാത്ത കാര്യങ്ങളില്‍ നമ്മളോട് ശത്രുത പുലര്ത്തുന്നുണ്ടാകാമെന്ന് നടന് ബിജു മേനോന്. ചിലപ്പോള്‍ കഥ കേട്ടശേഷം അത് ഇഷ്ടപ്പെട്ടില്ലെന്നു തുറന്നു പറയേണ്ടി വരാം. തന്റേതായ രീതിയിലാകും അതു പറയുന്നത്. എങ്കിലും അയാള്‍ക്കത് ഉള്‍ക്കൊള്ളാനാകണമെന്നില്ല. ചിലപ്പോഴതു ശത്രുത വരുത്തിവച്ചേക്കാം, ബിജു മേനോന് വ്യക്തമാക്കി.
ജീവിതത്തിലും എല്ലാവരാലും സ്നേഹിക്കപ്പെടാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. എങ്കിലും ചില വിവാദങ്ങളിലേക്കു നമ്മുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയകളിലൊക്കെ കാണുമ്പോഴാണ് നമ്മള് ഇതിന്റെ ഗൗരവം അറിയുന്നത്. സമീപകാലത്ത് ഒരു വിഷയത്തില്‍ തന്നെയും താനുമായി അടുത്തുബന്ധമുള്ളവരെയും പതിവായി പരാമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
യാതൊരു അടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പറയുകയാണ്. സത്യത്തില്‍ അതു സങ്കടകരമാണ്. ആരാണ് അതിനു പിന്നില്‍, ആര്‍ക്കാണു ഞങ്ങളോട് ഇത്രയധികം ശത്രുത എന്നൊന്നും ചിന്തിച്ചിട്ടില്ല. വിവാദത്തില്‍ വല്ലാതെ വിഷമം തോന്നിയെന്നും എന്നാല്‍ ഉള്ളിലെ വിഷമം പ്രകടിപ്പിച്ചിട്ടില്ലെന്നും ബിജു മേനോന് മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ വ്യക്തമാക്കി.

സംയുക്തയാണ് തന്റെ മുന്നോട്ടുള്ള യാത്രയുടെ പ്രധാന ഇന്ധനമെന്നും ബിജു മേനോന് പറയുന്നു. അവള്‍ക്കു സിനിമ അറിയാം. അതുകൊണ്ടു തന്നെ മറ്റു പ്രശ്നങ്ങളില്ല. ഞാന്‍ സിനിമയോളമോ അതില്‍ക്കൂടുതലോ കുടുംബത്തെയും പരിഗണിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടിലെ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു സംയുക്ത ടെന്‍ഷനടിപ്പിക്കാറില്ല. ആരോഗ്യം, ഭക്ഷണം, വ്യായാമം എന്നി കാര്യങ്ങളില്‍ തന്റെ ഡോക്ടര്‍ കൂടിയാണ് അവള്. എല്ലാ കാര്യങ്ങളും നന്നായി കാണാന്‍ ആഗ്രഹിക്കുന്ന മനസുണ്ട് അവള്‍ക്ക്. അതാവാം എല്ലാം ഭംഗിയായി കൊണ്ടുപോകുന്നത്. ദൈവത്തിന്റെ അനുഗ്രഹവും അതുകൊണ്ടാവാമെന്നും വിവാഹത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തെ പറ്റി ചോദിച്ചപ്പോള്‍ ബിജു മേനോന് പ്രതികരിച്ചു.
Leave a Reply