Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ആദ്യ സ്പര്‍ശനശേഷിയുള്ള കൃത്രിമകൈ സ്വിറ്റ് സര്‍ലന്‍ഡിലെയും ഇറ്റലിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു.ഫയര്‍ വര്‍ക്ക്‌സ് അപകടത്തില്‍ ഇടതു കൈ നഷ്ടപ്പെട്ട ഡെന്‍മാര്‍ക്ക് സ്വദേശിയായ മുപ്പത്തിയാറുകാരന്‍ ആബോ സൊറെന്‍സര്‍ എന്ന വ്യക്തിയിലാണ് ഗവേഷണസംഘം കൃത്രിമ കരം പിടിപ്പിച്ചത്.ഒരു ദശകംമുമ്പ് വെടിമരുന്ന് അപകടത്തില്‍ ഇടതുകരം നഷ്ടമായ വ്യക്തിയാണ് ഡെന്നിസ്. പരീക്ഷണത്തില്‍ സഹകരിച്ച ഡെന്നീസിന്റെ നഷ്ടമായ കൈയുടെ മുകള്‍ഭാഗത്തെ രണ്ട് സിരകളില്‍ ചെറിയ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് കൃത്രിമകരം പിടിപ്പിച്ചത്. റോമിലെ ആസ്പത്രിയില്‍വച്ചായിരുന്നു അതിനുള്ള സര്‍ജറി നടത്തിയത്. ആബോ സൊറെന്‍സന്റെ കൃത്രിമ കൈയ്യില്‍ വെള്ളകുപ്പിയും, ബോളും, നാരങ്ങയും നല്‍കി അവ സ്‌പര്‍ശനം വഴി തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നു മനസിലാക്കിയതോടെയാണ് ഗവേഷകര്‍ കാര്യം പുറത്തു വിട്ടത്.സാധാരണ കരം ഉപയോഗിക്കുമ്പോഴത്തേതിന് ഏതാണ്ട് സമാനമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് അദ്ദേഹം അറിയിച്ചു. സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ഇക്കോലി പോളിടെക്‌നിക്ക് ഫെഡറലെ ഡി ലൂസാനിലെ ന്യൂറോഎഞ്ചിനിയര്‍ സില്‍വസ്‌ട്രോ മിസെറയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Leave a Reply