Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിന്റെയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം മുംബൈയില്‍ നടന്നു. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഞ്ഞളിടുന്ന ചടങ്ങോടെയാണ് വിവാഹം ആരംഭിച്ചത്. ബംഗാളി പാരമ്പര്യമനുസരിച്ചായിരുന്നു ചടങ്ങുകള്‍. വെള്ളിയാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടി, ഷമിത ഷെട്ടി, സോഫി ചൗധരി, ഫാഷന്‍ ഡിസൈനറായ റോക്കി എസ്, ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ട് ഡീന്‍ പാണ്ഡെ എന്നിവര്‍ പങ്കെടുത്തു. നൃത്തം ചെയ്തും പാട്ട് പാടിയും ആഘോഷിച്ചാണ് മൈലാഞ്ചിയിടില്‍ ചടങ്ങ് നടത്തിയത്. വ്യാഴാഴ്ച്ച ബംഗാളി ആചാര പ്രകാരമുള്ള പൂജകള്‍ നടന്നിരുന്നു.ബിപാഷയുടെ ആദ്യത്തേയും കരണിന്റെ മൂന്നാമത്തേയും വിവാഹമാണിത്. കരണ്‍ നേരത്തെ ശ്രദ്ധ നിഗത്തേയും ജെന്നിഫര്‍ വിഗ്‌നെറ്റിനേയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാഹമോചനം നേടി.
–

–
Leave a Reply