Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on January 10, 2014 at 3:55 pm

ബിപാഷയും വിവാഹിതയാകുന്നു

bipasha-basu-to-marry-harman-baweja-this-year

ഒൻപതുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ജോണ് എബ്രഹാമും ബിപാഷ ബസുവും തങ്ങളുടെ ഹോട്ട് പ്രണയത്തിന് തിരശീലയിട്ടത്.പിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇവർ ഇപ്പോഴും പരസ്പരം മത്സരിക്കുകയാണ് എന്ന് സംശയം തോന്നും.ജോണ്‍ എബ്രഹാം രഹസ്യമായി വിവാഹംചെയ്യുകയും പിന്നീട് ട്വിറ്ററിലൂടെ വിവാഹിതനായെന്നകാര്യം വെളിപ്പെടുത്തുകയും ചെയ്തത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.ഇനി അധികം വൈകാതെ ബിപാഷ ബസുവും വിവാഹിതയാകുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വിവാഹദിവസം,ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഹര്‍മ്മനൻറെ പുതിയ ചിത്രമായ ദിഷ്‌ക്യോന്‍ പുറത്തിറങ്ങിയ ശേഷമായിരിക്കും എടുക്കുകയെന്നാണ് ബിപാഷയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ബിപാഷയുടെയും ഹര്‍മ്മൻറെയും മാതാപിതാക്കള്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.ജോണ്‍ നടത്തിയതുപോലെ ഒരു രഹസ്യവിവാഹമായിരിക്കില്ല ഇതെന്നാണ് സൂചന.ബിപാഷ ബാസു ഹര്‍മ്മന്‍ ബവേജ ജോണുമായി പിരിഞ്ഞശേഷം 2012ല്‍ ബോളിവുഡ് നടന്‍ ജാക്കി ബഗ്നാനിയുടെ ജന്മദിനാഘോഷത്തിനിടെയാണ് ബീപാഷയും ഹര്‍മ്മനും ഒന്നിച്ചെത്തുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തത്.ജോണ്‍ വിവാഹക്കാര്യം പരസ്യപ്പെടുത്തിയതിന് പിന്നാലെ ആസമയത്ത് ഹര്‍മ്മനുമൊത്ത് ഗോവയില്‍ ഒഴിവുകാലം ചെലവഴിച്ചതിൻറെ ചിത്രങ്ങള്‍ ബിപാഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.കേൾക്കുന്ന വർക്ക് ഇത് ഒരു വാശി പ്രകടനമായി തോന്നിയേക്കാം.എന്നാൽ ജോണിനോടുള്ള വശിയല്ലവിവാഹം ഈ വർഷം തന്നെ നടത്തണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ബിപാഷ വിശദീകരിച്ചിരുന്നുവത്രെ.

Loading...

Leave a Reply

Your email address will not be published.

More News