Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.
നിയമസഭാകക്ഷി നേതാവായി ബി.ജെ.പി. തിരഞ്ഞെടുത്ത എന്‍. ബീരേന്‍ സിങ്ങിനെ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല ചൊവ്വാഴ്ച ക്ഷണിച്ചു. മുന്‍ കോണ്‍ഗ്രസുകാരനായ ബീരേന്‍ സിങ് നേരത്തേ ഇബോബി മന്ത്രിസഭയില്‍ അംഗമായിരുന്നു.
മണിപ്പുരില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്തതിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം നല്‍കി.
ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അതുമാത്രാണ് ചെയ്യുന്നത്. എന്തെല്ലാം ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. യാതൊന്നും മറച്ചുവയ്ക്കാനില്ല. നിയമം അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പാര്‍ലമെന്റിലെ 37 വര്‍ഷത്തെ പരിചയവും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയിലെ 17 വര്‍ഷത്തെ പരിചയവും തനിക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്നപ്പോഴും കോണ്‍ഗ്രസ് ഇതര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല ഓര്‍മ്മിപ്പിച്ചു.
നേരത്തെ നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ അറിയിച്ചിരുന്നു. ഇതിനു പുറമേ നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാര്‍ട്ടിയും പിന്തുണ നല്‍കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗവും കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയും ബി.ജെ.പിയെ പിന്തുണയ്ക്കും. ഇതോടെയാണ് 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെ മറികടന്ന് 21 എം.എല്‍.എമാരുള്ള ബി.ജെ.പി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണു ബി.ജെ.പി അവകാശപ്പെടുന്നത്.
Leave a Reply