Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: ചരിത്രത്തിലാദ്യമായി അപൂർവ്വമായി മാത്രം കണ്ടുവരുന്ന കടല്‍മത്സ്യത്തെ കാലിഫോര്‍ണിയയിലെ മോണ്ടറി ബേ അക്വേറിയം അധികൃതർ ക്യാമറയിൽ പകർത്തി.കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് സീ ഡെവിള്‍ എന്ന ചൂണ്ടമത്സ്യത്തെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.ഈ മത്സ്യത്തെ ജീവനോടെ കരയിലെത്തിക്കാനും ദൗത്യത്തിന് സാധിച്ചു. മത്സ്യത്തെക്കുറിച്ച് പഠിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മോണ്ടറി അക്വേറിയത്തിലെ ഗവേഷകന്‍ ബ്രൂസ് റോബിന്‍സണ്‍പറഞ്ഞു. കരയില്‍നിന്ന് വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ആളില്ലാ പേടകമാണ് കടലിന്റെ 580 മീറ്റര്‍ ആഴത്തില്‍ മത്സ്യത്തിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയത്. വലിയവായും കൂര്‍ത്തപല്ലുകളുമാണ് ഈ മത്സ്യത്തിൻറെ പ്രത്യേകത.
–
Leave a Reply