Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയനാട് : വയനാട് പുൽപ്പള്ളി കാര്യംപതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും സ്വന്തമായ് വീടായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂർ സഹായവുമായി മുന്നോട്ട് വന്നത്.
ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്‌ഡിലായിരുന്നു സന്ധ്യയും രണ്ടര വയസുള്ള രണ്ടു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.വനത്തോട് ചേർന്ന 5 സെന്റ് സ്ഥലത്ത് വനമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.3 മാസത്തിനുള്ളിൽ വിടുപണി പൂർത്തീകരിച്ച് നൽകാമെന്ന് ഡോ ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം നിറവേറി.
പുൽപ്പള്ളി കാര്യംപതിക്കുന്നിൽ വച്ച് നടന്ന ചടങ്ങിൽ ഡോ ബോബി ചെമ്മണ്ണൂർ താക്കോൽ സന്ധ്യയ്ക്ക് കൈമാറി. ചടങ്ങിൽ പഠനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Leave a Reply