Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:13 am

Menu

Published on February 7, 2018 at 12:06 pm

ഇന്ത്യയില്‍ എത്തിയാല്‍ മാറഡോണയെ ജയിലിലാക്കാൻ ആവശ്യപ്പെടും; ബോബി ചെമ്മണൂര്‍

boby-chemmanur-about-his-experiences-in-jail

ഹൈദരാബാദ്: ജയില്‍ അനുഭവം അറിയുന്നതിന് ഒരു ദിവസം ജയിലില്‍ കിടക്കാന്‍ ഫുട്ബോള്‍ ഇതിഹാസം മാറഡോണയോട് ആവശ്യപ്പെടുമെന്ന് പ്രമുഖ ജ്വല്ലര്‍ ബോബി ചെമ്മണൂര്‍. തെലങ്കാനയില്‍ ഒരു ദിവസത്തെ ജയില്‍ ജീവിതം അനുഭവിച്ചതിനെക്കുറിച്ച്‌ സംസാരിക്കുമ്പോഴാണ് ബോബി ഇക്കാര്യം അറിയിച്ചത്.

തെലങ്കാന ജയില്‍ വകുപ്പിന്റെ ഫീല്‍ ദ ജയില്‍ പദ്ധതിയുടെ ഭാഗമായിരുന്നു ബോബി ഒരു ദിവസം ഹെറിറ്റേജ് ജയിലില്‍ ചെലവഴിച്ചത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബോബിയുടെ ഒരു ദിവസത്തെ ജയിൽവാസം.

വലിയൊരു അനുഭവമാണ് ജയിലില്‍ ചെലവഴിച്ചതിലൂടെ ഉണ്ടായതെന്ന് ബോബി പറഞ്ഞു. ജയില്‍ വസ്ത്രമാണ് ധരിച്ചത്, അവര്‍ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തു. തറയില്‍ കിടന്നായിരുന്നു ഉറക്കം. പുതയ്ക്കാനായി അധികൃതര്‍ പുതപ്പു തന്നിരുന്നു. കൊതുകു ശല്യം ഉണ്ടായിരുന്നതായും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഇന്ത്യയിൽ ഇനി വരുമ്പോൾ ജയില്‍ അനുഭവം അറിയുന്നതിന് ഒരു ദിവസം തടവറയ്ക്കുള്ളില്‍ കഴിയാന്‍ ഫുട്ബോള്‍ ഇതിഹാസം മാറഡോണയെ പ്രേരിപ്പിക്കുമെന്നും ബോബി പറഞ്ഞു. മാറഡോണ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ഇതിനു സൗകര്യമൊരുക്കും.

ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ഉടന്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും ബോബി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News