Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പന : ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ 37 -മത് ഷോറൂം കട്ടപ്പനയില്‍ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം തമന്നയും 812 കിലോമീറ്റർ ഓടി യുനീക്ക് വേൾഡ് റെക്കോർഡ് ഹോൾഡറായ ഡോ. ബേബി ചെമ്മണ്ണൂരും ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് സ്വര്‍ണ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. 916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ സ്റ്റോക്കും സെലക്ഷനുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിവാഹ സംഘങ്ങള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും ഈ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈമാസം ആഭരണങ്ങള്‍ വാങ്ങുന്ന എല്ലാവര്ക്കും മറഡോണ ഗോള്‍ഡ് പാട്ണറാകാനും അവസരമുണ്ട്. ഇവര്‍ക്ക് മറഡോണയ്ക്കെപ്പം ഡിന്നര്‍, യുറോപ്പ് യാത്ര, ഡയമണ്ട് നെക്ലേസ്, ഐ ഫോണ്‍, സ്വര്‍ണ നെക്ലേസ്, മറഡോണ ഗോള്‍ഡ് കോയില്‍, വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള അവസരം എന്നീ ആനുകൂല്യവും ലഭിക്കും. സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ സ്ഥാപനമാണിത്.
Leave a Reply