Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:29 pm

Menu

Published on May 6, 2013 at 5:50 am

മൊഗാദിശുവില്‍ ഇരട്ട സ്ഫോടനം; 11 മരണം

bomb-blast-in-mogadishu

മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സോമാലിയ സന്ദര്‍ശിക്കുന്ന ഖത്തര്‍ പ്രതിനിധിസംഘം സഞ്ചരിച്ച വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങള്‍. എന്നാല്‍, വെടിയുണ്ടയേല്‍ക്കാത്ത വാഹനങ്ങളില്‍ നീങ്ങിയിരുന്ന ഖത്തര്‍ പ്രതിനിധികള്‍ സൂരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ‘അശ്ശബാബ്’ എന്ന സംഘടന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അശ്ശബാബ് അല്‍ ഖാഇദയുമായി ബന്ധം പുലര്‍ത്തുന്ന സായുധ സംഘടനയാണെന്ന് അധികൃതര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും മേഖലയില്‍ ഇത്തരം സ്ഫോടനങ്ങള്‍ നടന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News