Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:44 am

Menu

Published on February 9, 2015 at 12:10 pm

ബോയ്ഹുഡിന് മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം

boyhood-scoops-best-film-and-director-prizes-baftas

ലണ്ടന്‍: ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ്(ബാഫ്റ്റ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബോയ്ഹുഡിന് ലഭിച്ചു. ഈ ചിത്രത്തിലൂടെ റിച്ചാര്‍ഡ് ലിംക് ലെയ്റ്റര്‍ മികച്ച സംവിധായകനുമുള്ള പുരസ്കാരവും നേടി. കോസ്റ്റ്യൂം ഡിസൈന്‍, ഒറിജിനല്‍ മ്യൂസിക്, തിരക്കഥ എന്നിവയടക്കം 11 വിഭാഗങ്ങളില്‍ ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടലാ’ണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. ബോയ് ഹുഡിന് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. ഒരു ആണ്‍കുട്ടിയുടെയും സഹോദരിയുടെയും വളര്‍ച്ചയുടെ പന്ത്രണ്ട് വര്‍ഷങ്ങളെ കുറിച്ചുള്ള ചിത്രമാണ് ബോയ്ഹുഡ്. 12 വർഷമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയിട്ടുള്ളത്. പോളിഷ് ചിത്രമായ ‘ഐഡ’യാണ് മികച്ച അന്യഭാഷാ ചിത്രം. ഇനാറിത്തോയുടെ ‘ബേഡ്മാന്‍’ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ‘വിപ്ലാഷ്’ എഡിറ്റിങ്ങിനും മികച്ച ശബ്ദദത്തിനും സഹനടനുമുള്ള പുരസ്‌കാരവും നേടി.

Loading...

Leave a Reply

Your email address will not be published.

More News