Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:36 am

Menu

Published on August 29, 2014 at 12:20 pm

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായായി

brad-pitt-and-angelina-jolie-get-married

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും   വിവാഹിതരായായി .ആറു മക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച വീഞ്ഞിന്റെ ലഹരി നുരയുന്ന ഫ്രാൻസിലെ കോറൻസിൽ വച്ചായിരുന്നു വിവാഹം.2011ൽ താരദമ്പതികൾ വാങ്ങിയ വൈൻ വിളയുന്ന 1,100 ഏക്കർ എസ്‌റ്റേറ്റിൽ വച്ച് അതീവ രഹസ്യമായാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ താരങ്ങളുടെ മക്കളായ ഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, നോക്‌സ്, വിവിയൻ എന്നിവരും പങ്കെടുത്തിരുന്നു.ആൺമക്കളായ മാഡ്‌ഡോക്‌സ്, പാക്‌സ് എന്നിവർ ചേർന്നാണു ജോളി(39)യെ വിവാഹവേദിയിലേക്കു നയിച്ചത്. പെൺമക്കൾ ചേർന്നു ബ്രാഡി(50)നെ ആനയിച്ചു.
ഇരുവരും നേരത്തെ തന്നെ കാലിഫോർണിയയിലുള്ള ജഡ്ജിയിൽനിന്നു വിവാഹ അനുമതി നേടിയിരുന്നു. ബ്രാഡിന്റെ രണ്ടാം വിവാഹമാണിത്. ജന്നിഫർ ആനിസ്റ്റണായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ.ആഞ്ചലീന ജോളിയുടെ മൂന്നാം വിവാഹമാണിത്. 1996ൽ ജോണി ലീ മില്ലറെ വിവാഹം ചെയ്ത് മൂന്ന് വർഷത്തിന് ശേഷം പിരിഞ്ഞ ആഞ്ചലീന പിന്നീട് വിവാഹം ചെയ്ത ബില്ലി ബോബുമായുള്ള ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.ഒൻപത് വർഷത്തോളമായി ഇവർ ഒരുമിച്ചായിരുന്നു താമസം .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33