Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:47 am

Menu

Published on June 30, 2014 at 1:00 pm

കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു : ബ്രസീല്‍ ആരാധകന്‍ ഹൃദയം തകർന്ന് മരിച്ചു

brazil-fan-dies-of-heart-attack-over-penalty-shoot-out

ന്ഥബെലോ ഹൊറിസോണ്ടെ: ലോകകപ്പില്‍ രണ്ടാം ഘട്ടത്തിലെ ബ്രസീല്‍-ചിലി മത്സരത്തിൻറെ  സമ്മർദ്ദം താങ്ങാവാനാതെ ബ്രസീലിയന്‍ ആരാധകന്‍ ഹൃദയംതകര്‍ന്നു മരിച്ചു.  68 കാരനായ ആരാധകനാണ് തന്റെ പ്രിയപ്പെട്ട ടീം തോല്‍ക്കുമോ ജയിക്കുമോ എന്നറിയാനുള്ള ആകാംഷയില്‍ ജീവന്‍ നഷ്ടമായത്. ഇരു ടീമുകളും ഓരോ ഗോളടിച്ച്‌ സമനില പാലിച്ച മത്സരത്തില്‍ അധിക സമയത്തും ഗോളൊന്നും പിറക്കാതിരുന്നതിനെ തുടര്‍ന്ന്‌ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീളുകയായിരുന്നു.നോക്കൗട്ട്‌ റൗണ്ടായതിനാല്‍ തോല്‍ക്കുന്ന ടീം പുറത്താകുമെന്ന അവസ്‌ഥയില്‍ മത്സരം പിരിമുറുക്കത്തിന്റെ അവസ്‌ഥയിലേക്ക്‌ നീങ്ങുകയായിരുന്നു. ഇരു ടീമുകളുടെയും ആരാധകര്‍ വീര്‍പ്പടക്കി ഓരോ ഷൂട്ടൗട്ടിനുമായി കാത്തിരിക്കവെയാണ്‌ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ബ്രസീല്‍ ആരാധകരില്‍ ഒരാള്‍ ഹൃദയാഘാതം മുലം ഗ്യാലറിയില്‍ കുഴഞ്ഞു വീണത്‌.ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News