Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:40 pm

Menu

Published on May 27, 2016 at 3:30 pm

ബ്രഡും ബണ്ണും പിസയും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…..നിങ്ങളെ കാത്തിരിക്കുന്നത് വൻദുരന്തം

breads-you-eat-every-day-contain-cancer-causing-chemicals

ന്യൂഡല്‍ഹി:ബ്രെഡും പിസയും ബര്‍ഗറുമൊക്കെ ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കു വരെ ഇഷ്ട ഭക്ഷണമാണ്. ഇതൊക്കെ വലിച്ചു വാരി കയറ്റുമ്പോള്‍ നിങ്ങള്‍ ആരോഗ്യത്തെപ്പറ്റി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാരകമായ രോഗം ഉണ്ടാക്കുമെന്നറിയുക.ബ്രഡും ബണ്ണും പിസയുമൊക്കെ ക്യാന്‍സര്‍ രോഗത്തിനു കാരണമാകുമെന്നാണ് പറയുന്നത്.സെന്റെര്‍ ഫോര്‍ സയന്‍സ്‌ ആന്റെ്‌ എണ്‍വയോണ്‍മെന്റൊണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ബ്രഡും ബണ്ണും മാത്രമല്ല ബിസ്‌ക്കറ്റും പിസയും ഇക്കൂടത്തില്‍ പെടുന്നതാണ്‌. ഇവയില്‍ ചേര്‍ക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയോഡേറ്റ്‌ എന്നിവയാണു പ്രശ്‌നക്കാര്‍. ഈ രാസവസ്‌തുക്കള്‍ യൂറോപ്പ്‌, കാനഡ, അമേരിക്ക, ശ്രീലങ്ക, നൈജീരിയ, ബ്രസില്‍, പെറു തുടങ്ങി പല ലോകരാജ്യങ്ങളിലും നിരോധിച്ചവയാണ്‌. എന്നാല്‍ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിനു വിലക്കില്ല.
ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച ബേക്കറി വിഭവങ്ങളില്‍ 84 ശതമാനം സാമ്പിളുകളിലും പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയോഡേറ്റ്‌ എന്നി അപകടകരമായ രാസവസ്‌തുക്കളുടെ സാനിത്യം കണ്ടെത്തി. ഇവ രണ്ടും ക്യാന്‍സറിനു കാരണമാകുമെന്ന്‌ ഇന്റര്‍നാഷ്‌ണല്‍ സെന്റെര്‍ ഫോര്‍ റിസേര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ കണ്ടെത്തിരുന്നു. ഇവയിലെ അമിതമായ ഉപ്പിന്റെ സാനിത്യം തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും.
നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ രാസാവസ്‌തുക്കള്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ബധിരത, തുടങ്ങിയവയ്‌ക്കു കാരണമാകും. മാത്രമല്ല ഇവയുടെ സ്‌ഥിരമായ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനത്തേയും നാഡീ സംവിധാനങ്ങളേയും തകര്‍ക്കും. എന്നാല്‍ ബേക്കറി വിഭവങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയോഡേറ്റ്‌ എന്നിവ ചേര്‍ക്കുന്നതിന്‌ ഫുഡ്‌ സേഫ്‌റ്റി ആന്റെ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ അനുവാദം നല്‍കിയിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News