Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:30 am

Menu

Published on June 7, 2014 at 12:21 pm

വിവാഹ ദിവസം തന്നെ അഞ്ച് പവനും അരലക്ഷവുമായി വധു മുങ്ങി

bride-ran-away-with-ornaments-and-money-in-marriage-day

കോട്ടയം : വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം അഞ്ച് പവനും അരലക്ഷവുമായി വധു മുങ്ങി. എറണാകുളം കളമശേരി സ്വദേശി ശാലിനിയാണ് വിവാഹ ദിവസം തന്നെ അപ്രത്യക്ഷയായത്.ഓട്ടോറിക്ഷ ഡ്രൈവറായ കുഴിമറ്റം വെള്ളൂത്തുരുത്തി പറപ്പാറപറമ്പില്‍ പി.എന്‍. ശശീന്ദ്രന്‍നായരാണ്‌ (47) വിവാഹ ദിവസം തന്നെ കബളിപ്പിക്കപ്പെട്ടത്.വിവാഹ പ[പ്രായം കഴിഞ്ഞതിനാൽ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ശശീന്ദ്രൻ വധുവിനെ കണ്ടെത്താനായി ഒരു പത്രത്തിൽ പരസ്യം നൽകി.പരസ്യം വന്നദിവസം തന്നെ എറണാകുളത്ത് ഹൈക്കോടതിയിലെ അഭിഭാഷകയും നോട്ടറിയുമാണെന്ന് പരിചയപ്പെടുത്തി ശാലിനി ഫോണിൽ ബന്ധപ്പെട്ടു. താൻ വിധവയാണെന്നും തനിക്കൊരു സാധാരണക്കാരനെ പുനർവിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിച്ചു.എന്നാൽ ഓട്ടോറിക്ഷ ഡ്രൈവറായ തനിക്ക് ഹൈക്കോടതി അഭിഭാഷകയായ യുവതി ചേരില്ലെന്ന് പറഞ്ഞ് ശശീന്ദ്രൻ ആലോചന വേണ്ടെന്ന് വെച്ചു.എന്നാൽ യുവതി ഇതിൽ നിന്നും പിന്മാറിയില്ല.തനിക്ക് നിരവധി ഭൂസ്വത്തും, ബാങ്ക് ലോക്കറുകളിൽ ലക്ഷങ്ങളുടെ സ്വർണവും ഉണ്ടെന്നും സ്നേഹിക്കാനറിയാവുന്ന ഭർത്താവിനെ മാത്രമാണാവശ്യമെന്നും പറഞ്ഞു. ഒരു സഹോദരൻ മാത്രമാണ് തനിക്ക് ബന്ധുവായുള്ളതെന്നും അയാള്‍ തൻറെ പുനര്‍വിവാഹത്തിന് സമ്മതിക്കില്ലെന്നും അതിനാൽ സഹോദരൻ അറിയാതെ ഒളിച്ചോടിവന്ന് വിവാഹം ചെയ്യാമെന്ന് യുവതി ശശീന്ദ്രനോട് പറഞ്ഞു. വിവാഹശേഷമേ ലോക്കറിലുള്ള സ്വർണ്ണം തിരിച്ചെടുക്കാനാകൂ എന്നതുകൊണ്ട് വിവാഹസമയത്ത് അത്യാവശ്യത്തിനുള്ള ഉരുപ്പടികൾ ശശിധരൻനായർ വാങ്ങണമെന്നും യുവതി പറഞ്ഞു.ഇത് പ്രകാരം സാരിയും അഞ്ചു പവൻറെ മാലയും ഉള്‍പ്പടെ ശശീന്ദ്രന്‍ ശാലിനിക്കു നല്‍കി.

പിന്നീട് വെള്ളാത്തുരുത്തി ക്ഷേത്രത്തില്‍ വച്ച് അമ്പതോളം പേരുടെ സാന്നിധ്യത്തില്‍ ശശീന്ദ്രന്‍ ശാലിനിയെ താലിചാര്‍ത്തി.അന്ന് വൈകീട്ട് ഔദ്യോഗിക ആവശ്യത്തിന് ആലപ്പുഴ പോലിസ്‌ സ്റ്റേഷനില്‍ പോകണമെന്നുപറഞ്ഞു ശാലിനി കാറില്‍ ശശീന്ദ്രനെയും കൂട്ടി പോയി.പിന്നീട് ആലപ്പുഴ ബീച്ചില്‍ വിശ്രമിച്ചശേഷം ശാലിനി തന്ത്രപരമായി അവിടെ നിന്നും മുങ്ങുകയായിരുന്നു.വിവരമൊന്നും കിട്ടാതായതോടെ വിഷമിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തൻറെ മേശവലിപ്പിലിരുന്ന പണം നഷ്​ടമായ കാര്യം ശശീന്ദ്രൻ അറിയുന്നത്.തുടര്‍ന്ന് ചിങ്ങവനം പോലീസ്‌ സ്റ്റേഷനിൽ യുവതിക്കെതിരെ ശശീന്ദ്രൻ പരാതി നൽകിയതിനെ തുടർന്ന് പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News