Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 4:04 am

Menu

Published on April 17, 2014 at 12:31 pm

അമ്മയ്ക്ക് പ്രായം 12 ;അച്ഛന് 13 ,ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെന്ന റെക്കോഡ് ഇനി ഇവർക്ക് സ്വന്തം

britains-youngest-parents

ലണ്ടന്‍: ബ്രിട്ടനിൽ പന്ത്രണ്ടുകാരിയായ പെണ്‍കുട്ടി അമ്മയായി.അച്ഛന്റെ പ്രായം വെറും 13 വയസ്സ് . ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനും അമ്മയുമെന്ന  റെക്കോഡാണ് ഇതോടെ ഇവർ സ്വന്തമാക്കിയത്. ഒരാഴ്ച മുന്‍പാണ് 12കാരിയായ പെണ്‍കുട്ടി കാമുകന്റെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ ആരോഗ്യമുളള കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്. കുട്ടിക്ക് 3.17 കിലോഗ്രാമാണ് തൂക്കം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. 11 വയസായിരുന്നു അപ്പോള്‍ പ്രായം. ഇപ്പോള്‍ സ്‌കൂളില്‍ ഇയര്‍ സെവന്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് കുട്ടിയുടെ അച്ഛന്‍.2012 ലെ ക്രിസ്തുമസ് ദിനത്തിലാണ് പെണ്‍കുട്ടി കാമുകനെ പരിചയപ്പെടുന്നത്. അന്ന് പെണ്‍കുട്ടിയ്ക്ക് പത്ത് വയസായിരുന്നു പ്രായം. .ഒരു വര്‍ഷത്തെ പ്രണയത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.അമ്മയോടും മറ്റൊരു സ്ത്രീയോടുമൊപ്പമാണ് കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടി എത്തിയത്. കുട്ടിയ്ക്കും കാമുകനും പിന്തുണയുമായി ഇരുവരുടേയും വീട്ടുകാര്‍ ഒപ്പമുണ്ട്.ഇതോടെ  ആറു വര്‍ഷം നീണ്ടുനിന്ന റെക്കോഡാണ് പുതിയ അമ്മ പൊട്ടിച്ചത്. 2006ല്‍ തന്റെ പന്ത്രണ്ടാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയ ട്രീസ മിഡില്‍ടണ്‍ ആയിരുന്നു ഇതുവരെ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ്.

Loading...

Leave a Reply

Your email address will not be published.

More News