Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:43 am

Menu

Published on February 2, 2017 at 10:35 am

ആധായനികുതി ഇളവ്; കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര ബജറ്റ്

budget-2017-income-tax-return-digital-banking

ന്യൂഡല്‍ഹി: ആദായനികുതി ഇളവുകള്‍ പ്രഖ്യാപിച്ചും മൂന്നുലക്ഷം രൂപയിലധികമുള്ള കറന്‍സി ഇടപാടുകള്‍ നിരോധിച്ചും കേന്ദ്ര ബജറ്റ്.

ഭവനരഹിതര്‍ക്ക് ഒരു കോടി വീടുകള്‍, രണ്ടു വര്‍ഷത്തിനകം ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ അന്ത്യോദയ മിഷന്‍, കര്‍ഷകര്‍ക്കു കൂടുതല്‍ വായ്പ എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.

കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് മൂന്നുലക്ഷം രൂപ എന്ന പരിധി ഏര്‍പ്പെടുത്തി. ഇതില്‍ക്കൂടുതലുള്ള പണമിടപാടുകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ നടത്തണം. ഒരു വ്യക്തിയില്‍നിന്ന് ഒറ്റ ദിവസം കറന്‍സിസായി മൂന്നു ലക്ഷത്തില്‍ താഴെയേ സ്വീകരിക്കാവൂ.

രണ്ടരലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ ആദായനികുതി പത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതാണ് ബജറ്റിലെ മറ്റൊരു പ്രധാനപ്പെട്ട നീക്കം. അഞ്ചു ലക്ഷത്തിലേറെ വരുമാനമുള്ളവര്‍ക്ക് 12,875 രൂപ നികുതിയിളവ് ലഭിക്കും. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു ആനുകൂല്യങ്ങള്‍ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ നികുതി ബാധ്യതയുണ്ടാവില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കില്ലാതെ സംഭാവന വാങ്ങുന്നതിനും ബജറ്റില്‍ നിയന്ത്രണമുണ്ട്. ഒരു വ്യക്തിയില്‍നിന്നു 2000 രൂപയിലേറെ പണമായി സംഭാവന വാങ്ങാനാകില്ല. ചെക്കായോ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയോ ആകാമെന്നും ബജറ്റില്‍ പറയുന്നു.

അതോടൊപ്പം പ്രകൃതിവാതകത്തിന്റെ കസ്റ്റംസ് തീരുവയില്‍ ഇളവ് അനുവദിച്ചത് കേരളത്തിനു നേട്ടമാകും. നിലവിലെ വ്യവസായങ്ങള്‍ക്കും വരാനിരിക്കുന്ന വ്യവസായങ്ങള്‍ക്കും ഇതു ഗുണകരമാകും. തീരുവ അഞ്ചു ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കുറയ്ക്കുന്നതോടെ ഒരു യൂണിറ്റ് പ്രകൃതിവാതകത്തിന്റെ വിലയില്‍ 12-14 രൂപ കുറവുണ്ടാകും.

യാത്രക്കാരുടെ സുരക്ഷ, വികസനം, ശുചിത്വം, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി റെയില്‍വേയില്‍ ഈ വര്‍ഷം 1.31 ലക്ഷം കോടി മൂലധന നിക്ഷേപമുണ്ടാകും. സുരക്ഷയ്ക്ക് അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News