Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജനീറോ : ബ്രസീലിൽ ഖനിയിലെ മലിനജലം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് പതിനേഴു മരണം. സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേൽക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു.
ദുരന്തത്തിൽ ഏതാണ്ട് അഞ്ഞൂറോളം പേര്‍ ഭവന രഹിതരായതായാണ് റിപ്പോര്‍ട്ട്. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ചെമണ്ണ് കലര്‍ന്ന വെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഏഴ് കിലോമീറ്റര്‍ അകലെയുള്ള ബെന്‍റോ റോഡ്രിഗസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചളിയില്‍ മുങ്ങിപ്പോയിരുന്നു.രാസവസ്തുക്കളും വിഷാംശമുള്ള വസ്തുക്കളും അടങ്ങുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Reply