Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:45 pm

Menu

Published on August 1, 2015 at 12:58 pm

ഓപ്പറേഷൻ സവാരി ഗിരി ഗിരിയുമായി കോഴിക്കോട് കലക്റ്റര്‍ വീണ്ടും താരമാവുന്നു

calicut-collector-n-prasanth-savari-girigiri

കോഴിക്കോട്: ആരും വിശന്നിരിക്കരുതെന്ന ആശയവുമായി ഓപ്പറേഷന്‍ സുലൈമാനി ജില്ലയില്‍ അവതരിപ്പിച്ച കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു. സവാരി ഗിരി ഗിരിയെന്നു പേരിട്ട പദ്ധതി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. വരവേല്‍പ്പ് എന്ന വിപുലമായ രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ചെറിയപതിപ്പാണ് സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായ രീതിയില്‍ ആണ് പെരുമാറുന്നത് ഇത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ ബസില്‍ കയറുമ്പോള്‍ ഈ ‘നഷ്ടം’ എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടില്‍ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരമെന്ന് കലക്ടര്‍ പറയുന്നു. സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നമ്മുടെ കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരില്‍ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാന്‍ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം എന്നു പറഞ്ഞുകൊണ്ടാണ് കലക്ടർ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News