Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:04 am

Menu

Published on February 26, 2014 at 1:00 pm

വീട്ടു മുറ്റത്തെ മരച്ചുവട്ടിൽ നിന്നും 100 കോടി രൂപയോളം വിലമതിക്കുന്ന നിധി കണ്ടെത്തി

california-couple-finds-10-million-in-buried-treasure-while-walking-dog

കാലിഫോർണിയയിൽ ഒരു വീട്ടിലെ മരച്ചുവട്ടിൽ നിന്നും വർഷങ്ങളോളം മറഞ്ഞു കിടന്ന നിധി കണ്ടെത്തി.നൂറുകോടി രൂപയോളം വിലമതിക്കുന്ന സ്വർണ നാണയ ശേഖരമാണ് കണ്ടെത്തിയത്.വർഷങ്ങളായി ജീവിക്കുന്ന വീട്ടു മുറ്റത്ത് ഇങ്ങനെയൊരു നിധി ഉണ്ടായിരുന്നത് ദമ്പതിമാരായ വീട്ടുകാർ അറിഞ്ഞിരുന്നില്ല.1847 മുതൽ 1894 വരെയുള്ള കാലയളവിലെ നാണയങ്ങളാണ് കണ്ടെത്തിയത്.എന്നാൽ ഇതിലെ ചില നാണയങ്ങൾ അത്യപൂർവങ്ങളാണ്.ഈ നാണയങ്ങൾ കടം വീട്ടാനും ജീവ കാരുണ്യ സ്ഥാപനങ്ങൾക്ക് സംഭാവന നല്കാനും ഉപയോഗിക്കുമെന്ന് ദമ്പതിമാർ പറഞ്ഞു.നാണയങ്ങളിലേറെയും ഓണ്‍ലൈൻ വില്പന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കാനാണ് തീരുമാനമെന്നും ദമ്പതികൾ പറഞ്ഞു.എന്നാൽ ഇവ വില്ക്കുന്നതിന് മുമ്പ് നാഷണൽ മണി ഷോയിൽ പ്രദർശിപ്പിക്കാനായി അമേരിക്കൻ ന്യൂമിസ്‌മാറ്റിക് അസോസിയേഷന് കൈമാറാനും ദമ്പതികൾ തീരുമാനിച്ചിട്ടുണ്ട്.1870 വരെ കടലാസ് പണം കാലിഫോർണിയയിൽ നിരോധിച്ചിരുന്നു.അന്ന് ഉപയോഗിച്ചിരുന്ന നാണയങ്ങളാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News