Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: പതിനാറ് ദശലക്ഷം (2 കോടി) കളറുകളിൽ എഴുതാവുന്ന സ്മാര്‍ട്ട് പേന കാലിഫോര്‍ണിയന്‍ കമ്പനി പുറത്തിറക്കി.36 ഗ്രാം ഭാരമുള്ള പേനയ്ക്ക് ഏകദേശം ആറ് ഇഞ്ച് നീളമുണ്ട്.ഒരു ലക്ഷം വ്യത്യസ്തമായ കളറുകളാണ് പേനയുടെ കപ്പാസിറ്റി.എങ്കിലും ഈ കളറുകളില്‍ നിന്ന് 16 ദശലക്ഷം കളറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.റീച്ചാര്‍ജബിള്‍ ലിഥിയം ബാറ്ററി, മൈക്രോ യുഎസ്ബി, 16 ബിറ്റ് കളര്‍ സെന്‍സര്‍, ഇന്‍ക് കാട്രിഡ്ജ്, എ ആര്‍ എം പ്രോസസര്‍ എന്നീ ഭാഗങ്ങളാണ് ഈ പേനയ്ക്കുള്ളത്. പേനയുടെ പ്രധാന ഭാഗം സിയാന്‍, മജന്ത, യെല്ലോ, ബ്ലാക്ക് എന്നീ നാല് കളറുകളുടെ ചെറിയൊരു കാട്രിഡ്ജാണ്. ഇത്രയധികം കളറുകളിൽ എഴുതാവുന്ന ലോകത്തിലെ ആദ്യത്തെ പേനയാണിത്.
Leave a Reply