Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:23 pm

Menu

Published on April 1, 2015 at 3:04 pm

വണ്ണം കുറയ്ക്കാൻ ഇനി കഠിന വ്യായാമങ്ങൾ ചെയ്യേണ്ട…! കാപ്പിയിൽ ബട്ടറിട്ട് കുടിച്ചാൽ മതി

can-drinking-coffee-with-melted-butter-make-you-lose-weight

അമിത വണ്ണം കുറയ്ക്കുക എന്നത് മിക്കയാളുകളുടെയും ഒരു സ്വപ്നമാണ്. തടി കുറയ്ക്കാനായി പരസ്യത്തില്‍ കാണുന്ന മരുന്നുകൾ വാങ്ങി കുടിക്കുകയും എണ്ണകൾ വാങ്ങി തേയ്ക്കുകയും ചെയ്യുന്ന സ്വഭാവമുള്ളവരാണ് മിക്കയാളുകളും. എന്നാൽ ഇത്തരം വഴികൾ പരീക്ഷിച്ചിട്ടും അതിലൊന്നും ഫലം കാണാത്തവരാണ് പലരും. എന്നാൽ ഇനി ഇതൊന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ തടി കുറയ്ക്കാൻ ഒരു കാപ്പി കുടിച്ചാൽ മാത്രം മതി. കാപ്പി കുടിക്കരുത് എന്നാണ് ഡയറ്റിംഗ് നിയന്ത്രണമുള്ളവര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ വെറും കാപ്പിയല്ല ബട്ടര്‍ കാപ്പിയാണ് തടികുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നത്.ബട്ടറിലടങ്ങിയിട്ടുള്ള കൊഴുപ്പ് പഞ്ചസാരയേക്കാള്‍ നമ്മുടെ ശരീരത്തിന് ഉത്തമമാണെന്നാണ് പുതിയ കണ്ടെത്തല്‍.
–
Coffee With Melted Butter Make You Lose Weight0
–
യുഎസ് സംരംഭകനായ ഡേവ് ആസ്‌പ്രേയാണ് ഈ കോഫി കണ്ടെത്തിയിരിക്കുന്നത്. ടിബറ്റിലേക്കുള്ള ട്രക്കിങ് വേളയില്‍ അദ്ദേഹം ബട്ടര്‍ ചേര്‍ത്ത ചായ കുടിച്ചിരുന്നു. പര്‍വതാരോഹകര്‍ ഈ പാനീയം പതിവായി കുടിച്ചിരുന്നു. എനര്‍ജി പകരാനും ഏകാഗ്രത നിലനിര്‍ത്താനും ഈ പ്രത്യേക ചായ പര്‍വതാരോഹകരെ സഹായിച്ചിരുന്നു. ആ അനുഭവത്തിന്റെ ബലത്തിലാണ് ഇദ്ദേഹം ബട്ടര്‍ കാപ്പിയെ അവതരിപിച്ചത്. ബട്ടര്‍ ഇട്ട് കാപ്പികുടിക്കാമെന്ന വിചിത്രമായ ശീലം അമേരിക്കയിലാണാദ്യം പ്രചരിച്ചത്.സാധാരണ കോഫി കുടിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് വിശപ്പും ക്ഷീണവും ഉണ്ടാക്കുന്നു. എന്നാൽ ബട്ടർ ചേർത്ത കോഫി നിങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകി കരുത്ത് പകരുന്നു. മാത്രമല്ല വിട്ടുമാറാത്ത അസുഖങ്ങൾ അകറ്റുകയും അമിത കൊഴുപ്പ് അലിയിച്ചു കളഞ്ഞ് ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
–
Coffee With Melted Butter Make You Lose Weight..
–
എന്നാൽ ഒരു കാര്യം തീർച്ചയായും ശ്രദ്ധിക്കണം.വെണ്ണ ഉപ്പ് ചേർന്നിട്ടില്ലാത്ത ശുദ്ധമായ പശുവിൻ പാലിൽ നിന്നും തയ്യറാക്കപ്പെട്ട ഓർഗാനിക് തന്നെ ആയിരിക്കണം. ഹൃദയാഘാതത്തിന് കാരണമാകുന്ന വസ്തുവെന്ന് പറഞ്ഞ് ഉപയോഗിക്കാതിരുന്ന സാധനമാണ് ബട്ടര്‍. എന്നാല്‍ തങ്ങളുടെ അമിതവണ്ണം കുറഞ്ഞുവെന്നും നല്ല ആരോഗ്യവും ഏകാഗ്രതയും പുതുജീവനും ഇതിലൂടെ കരഗതമാകുന്നുണ്ടെന്നുമാണ് ബട്ടര്‍കോഫി പതിവാക്കിയവര്‍ സാക്ഷ്യപ്പെടുത്തുന്നത്.എന്നാൽ ഇതിന്റെ മടുപ്പിക്കുന്ന ഗന്ധം മൂലം ആദ്യം കുടിക്കുന്നവര്‍ക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാല്‍ ഉപയോഗം അല്‍പ്പം കടുത്തതാകും.
–
Coffee With Melted Butter Make You Lose Weight2
–
ബട്ടർ കോഫി തയ്യാറാക്കുന്ന വിധം

വെള്ളം തിളയ്ക്കാറാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ ഇൻസ്റ്റൻറ് കോഫി പൗഡർ ചേർക്കുക. അതിനു ശേഷം കോഫി അധികം തിളപ്പിക്കരുത്. ഇനി ഒരു ടേബിൾ സ്പൂണ്‍ ഓർഗാനിക് വെണ്ണ കോഫിയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇതോടെ ബട്ടർ കോഫി തയ്യാർ…
–
Coffee With Melted Butter Make You Lose Weight3

Loading...

Comments are closed.

More News