Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 1:11 pm

Menu

Published on March 19, 2018 at 4:14 pm

പ്രണയം അമിത വണ്ണത്തിനു കാരണമോ ..???

can-love-make-you-gain-weight

വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ് പ്രണയവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്ന്. കാമുകനോ കാമുകിക്കോ വേണ്ടി സ്വന്തം ശരീരം മെച്ചപ്പെടുത്തുന്നതും ഫിറ്റായി സൂക്ഷിക്കുന്നവരുമാണ് പലരും . എന്നാല്‍ മറ്റുചിലർ സ്വയം മറന്ന് പ്രണയിക്കുന്നവരാണ് അതുകൊണ്ടുതന്നെ അത്തരക്കാർക്ക് ഇതത്ര എളുപ്പം വിശ്വസിച്ചെന്നു വരില്ല . എന്നാല്‍ ഇതിൽ വിശ്വസിച്ചേ പറ്റൂ . കാരണം സ്വയം മറന്നു പ്രണയിക്കുന്നവരിൽ ശരീരഭാരം വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത് .

പത്തു വര്‍ഷത്തോളം സമയമെടുത്ത് 15000 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ പഠന റിപ്പോര്‍ട്ട് ആസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല പുറത്തു വിട്ടത് . പ്രണയത്തിലാണ്ട് പോകുന്നവരിൽ ശാരീരികവും മാനസികവുമായ കാരണത്താൽ അമിത ഭാരമുണ്ടാക്കുന്നു . കാരണം ഇത്തരക്കാരുടെ ശ്രദ്ധ മുഴുവനും പ്രണയത്തിലാണ് . കൂടാതെ പുറത്തു പോകുന്ന അവസരങ്ങളിലെല്ലാം മിക്കവാറും പുറത്ത് നിന്നായിരിക്കും ഭക്ഷണം കഴിക്കുന്നത് . ഇതുവഴി ശരീരത്തിലേക്ക് ഫാസ്റ്റ് ഫുഡ് കടന്നു ചെല്ലുന്നു .

അമിത വണ്ണത്തിന്റെ മറ്റൊരു കാരണം ഒരാളെ എല്ലാം മറന്നു പ്രണയിക്കുമ്പോള്‍ സ്വന്തം ശരീരസൗന്ദര്യം നിലനിര്‍ത്തേണ്ട ആവശ്യകത ഇല്ലാതാകുന്നു കാരണം ഇവർക്ക് മറ്റുള്ളവരെ ആകര്‍ഷിക്കേണ്ടതില്ല . അതുകൊണ്ട് പ്രണയ്താക്കളിൽ ഭക്ഷണനിയന്ത്രണം എന്ന ചിന്ത തന്നെ ഇല്ലാതാകുന്നു .

പ്രണയ വിവാഹമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. പ്രസവം കഴിയുന്നതോടെ ശരീരഭാരവും തടിയും വെക്കാനുള്ള സാധ്യത വളരെക്കൂടുതലാണ് . കൂടാതെ അമിതമായ് ഭക്ഷണം കഴിക്കുന്നതിലൂടെ രാത്രിയില്‍ ഉറക്കം മതിയാവാതെ വരുന്നതും ഒരു കാരണമാണ് . പ്രണയിക്കുന്നതിനൊപ്പം തന്നെ സ്വന്തം കാര്യങ്ങളിലും സമയം കണ്ടെത്തിയാൽ മാത്രം മതി അമിതവണ്ണം ഇല്ലാതാക്കാൻ സാധിക്കും .

Loading...

Leave a Reply

Your email address will not be published.

More News