Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:37 pm

Menu

Published on July 31, 2013 at 10:37 am

ഞാന്‍ ഉയിരോടെ തന്നെയില്ലേ ..? – കനക

cancer-rumours-brought-me-alive-in-peoples-mind-kanaka

ആലപ്പുഴ : മലയാളത്തില്‍ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന നടി കനക മരിച്ചതായി ചില ചാനലുകളിലും, സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും പ്രചരണം. ക്യാൻസർ രോഗത്തിന് ഇരയായ കനക ആലപ്പുഴയിലെ പുന്നപ്രയിലെ പാലിയേറ്റീവ് കെയറിൽ അതീവ ഗുരുതര നിലയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തന്നെ കൊന്ന മാധ്യമങ്ങളോട് പരിഭവമേതുമില്ലാതെ നടി കനക പറഞ്ഞു. ”എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഞാന്‍ ഉയിരോടെ തന്നെയില്ലേ!”ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തുള്ള വീട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്വന്തം മരണവാര്‍ത്ത ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് കനക നേരിട്ടത്.രോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് കനക മറുപടി പറഞ്ഞത് ഇങ്ങനെ ”അര്‍ബുദത്തിനോ പ്രമേഹത്തിനോ ഞാന്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. പിന്നെ മനുഷ്യരാവുമ്പോള്‍ അസുഖങ്ങള്‍ വരും, പോവും”.. ചികിത്സയിലായിരുന്നെന്ന റിപ്പോര്‍ട്ടുകളും കനക നിഷേധിച്ചു. ”എനിക്ക് ഒരു കുഴപ്പവുമില്ല. ആരെങ്കിലും വെടിവെച്ചാലേ ഞാന്‍ മരിക്കൂ” – ചിരിച്ചുകൊണ്ട് കനക കൂട്ടിച്ചേർത്തു. 2007-ല്‍ കാലിഫോര്‍ണിയയില്‍ എന്‍ജിനീയറായ മുത്തുകുമാറിനെ കനക വിവാഹം കഴിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തുള്ള വീട്ടില്‍ കനക തനിച്ചാണ് ഇപ്പോള്‍ തമാസമെന്നറിയുന്നു.

Loading...

Leave a Reply

Your email address will not be published.

More News