Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:46 am

Menu

Published on August 12, 2013 at 10:45 am

മൊഴി നല്‍കാനാകില്ല : ഇറ്റാലിയന്‍ നാവികര്‍

cant-answers-nias-questions-says-italian-sailors-and-italy

ന്യൂഡല്‍ഹി :നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെ ഇന്ത്യന്‍ സമുദ്രാതിർത്തിയില്‍  വച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്സിയില്നിന്നു ഇറ്റാലിയന്‍ നാവികര്‍  വെടിയുതിർത്തിരുന്നു .രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.ഈ കേസില്‍ പ്രതികളായ ഇറ്റാലിയന്‍  നാവികര്‍ ദേശീയ അന്വേഷണ ഏജന്സിക്ക് (എന് .ഐ.എ.) മൊഴി നല്കാന് വിസമ്മതിച്ചു.ഇറ്റാലിയന് കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്വത്തോറെ ജിറോണ് എന്നിവരാണ് മൊഴി നല്കാന് തയാറാകാത്തത്. ഇവര്ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് നാവികരെ ചോദ്യം ചെയ്യാനും അനുമതി നൽകില്ലെന്ന് ഇറ്റലി അറിയിച്ചു.ചോദ്യം ചെയ്യലിനായി എപ്പോള്‍ വിളിച്ചാലും നാവികരെ ഇന്ത്യയിലെത്തിക്കാമെന്ന് ഇറ്റലി സുപ്രീംകോടതിയില് ഉറപ്പ് നല്കിയിരുന്നു. ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ ഇറ്റലിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.ഉദ്യോഗസ്ഥര്‍ക്ക് റോമിലെത്തിയോ, വീഡിയോ കോണ്ഫറന്സിലൂടെയോ ഇമെയില്‍ സാങ്കേതിക വിദ്യയോ ഉപയോഗിച്ചോ നാവികരെ ചോദ്യം ചെയ്യാമെന്ന് ഇറ്റലി വ്യക്തമാക്കി. എന്നാല് ഇറ്റലിയുടെ ഈ നിര്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തളളിയിരിക്കുകയാണ്.അപൂര്‍വമലാത്ത   കേസ്സല്ല ഇതെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ വധശിക്ഷ ലഭിക്കണമെന്നില്ല. ഏഴുകൊല്ലം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എന്നാല്‍  വീണ്ടും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News