Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 10:14 am

Menu

Published on April 1, 2014 at 11:44 am

നടന്‍ മുകേഷിനെതിരെ കേസെടുത്തു

case-against-actor-mukesh

പുനലൂര്‍:കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ നടന്‍ മുകേഷിനെതിരെ കേസെടുത്തു. ദേശീയപാതയില്‍ റോഡ് ഗതാഗതം തനടസ്സപ്പെടുത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.മാര്‍ച്ച് 24 ന് വൈകീട്ടാണ് റോഡ് ഷോയുമായി മുകേഷ് പുനലൂരില്‍ എത്തിയത്.തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് എം.എ ബേബിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ചെമ്മന്തൂര്‍, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, കലയനാട് എന്നിവിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ പ്രസംഗിച്ചപ്പോള്‍ തിരക്കേറിയ ദേശീയപാതയില്‍ ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ മുകേഷ് എവിടെയും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് റോഡ് ഷോയ്ക്ക് നേതൃത്വം കൊടുത്ത പുനലൂര്‍ ഏരിയ സെക്രട്ടറി എം എ രാജഗോപാല്‍ പറഞ്ഞു. മികച്ച ഒരു കലാകാരനെ ഇത്തരം കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ നിയമപരമയി രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News