Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 3:46 pm

Menu

Published on August 19, 2013 at 2:30 pm

ദേശീയപതാകയോട് അനാദരവ് : ഹസാരെയ്ക്കെതിരെ കേസ്

case-against-anna-hazare-for-showing-disrespect-to-national-flag

ജോന്‍പൂര്‍:: :::;ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരയ്ക്കെതിരെ പ്രാദേശിക കോടതി കേസെടുത്തു. അഴിമതിവിരുദ്ധ ജനതന്ത്ര യാത്രയുടെ ഭാഗമായി ജോന്‍പൂരിലെ കോളേജ് വിദ്യാര്ഥികളെ അഭിസംബോധന ചെയ്യുന്നതിനായെത്തിയ ഹസാരെയുടെ വാഹനത്തില്‍ ദേശീയപതാക പതിച്ചിരുന്നു. ഇത് രാത്രി എട്ടിന് ശേഷവും മാറ്റിയില്ല എന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകനായ ഹിമാംശു ശ്രീവാസ്തവ നല്കിയ പരാതിയിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പൊലീസിനോട് ഹസാരയ്ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. ദേശീയപതാക സൂര്യോദയത്തിന് മുമ്പ് ഉയർത്തുന്നതും അസ്തമയത്തിനു ശേഷം താഴ്ത്തുന്നതും നിയമപരമായി തെറ്റാണ്.

Loading...

Leave a Reply

Your email address will not be published.

More News