Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:34 am

Menu

Published on July 30, 2013 at 10:19 am

ഹെല്‍മെറ്റ് ധരിച്ചില്ല : ദുൽഖറിനെതിരെ കേസ്

case-against-dulquer-for-not-wearing-helmet

കൊച്ചി: സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയുടെ ഓഡിയോ റിലീസിങ്ങിന്റെ ഭാഗമായ് നടന്ന ബൈക്ക് റാലിക്കു, നേത്യത്വം നല്‍കിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹെല്‍മെറ്റ് വയ്ക്കാതിരുന്നത് വിവാദമായി.  ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചത് നിയമലംഘനമാണെന്നും കേസ് ചുമത്തി പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. ജനങ്ങൾക് മാതൃകയാവേണ്ടവർ നിയമം ലംഘിക്കുന്നത് ശരിയല്ലെന്നും പോലീസ് അറിയിച്ചു.  എന്‍ഫീല്‍ഡ് ബുള്ളറ്റുകളുടെ റാലിക്ക് നേതൃത്വം നല്‍കിയത് ദുല്‍ഖറായിരുന്നു. ദുല്‍ഖറിനു പിന്നില്‍ നടന്‍ സണ്ണി വെയ്‌നും മുന്നില്‍ ബാലനടി അനഘയും ഇരുന്നു. കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ചുറ്റി ഐ.എം.എ. ഹാള്‍ വരെ ബൈക്ക് റാലി നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News