Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:20 pm

Menu

Published on March 5, 2017 at 9:27 am

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; ആര്‍.എസ്.എസ് നേതാവിനെതിരെ കേസ്

case-against-rss-leader-who-threatens-kerala-cm-pinarayi-vijayan

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.

അക്രമത്തിന് പ്രേരിപ്പിച്ചതിന് ഐ.പി.സി 505 വകുപ്പ് പ്രകാരമാണ് കേസ്. ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് ഉജ്ജയിനി എസ്.പി എം.എസ്. വര്‍മ്മ അറിയിച്ചു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ചന്ദ്രാവത്തിനെ നേരത്തെ എല്ലാ സംഘടനാ ചുമതലകളില്‍നിന്നും ആര്‍.എസ്.എസ് നീക്കിയിരുന്നു. പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന പ്രസ്താവനയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നതോടെ ചന്ദ്രാവത്ത് പ്രസ്താവന പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സംഘടനാതലത്തില്‍ നടപടിയെടുത്തതും പൊലീസ് കേസെടുത്തതും. പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് തന്റെ മുഴുവന്‍ സ്വത്തും വിറ്റിട്ടാണെങ്കിലും പാരിതോഷികം നല്‍കുമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.

ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവനയെ പുച്ഛിച്ചു തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News