Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 10:07 am

Menu

Published on July 20, 2013 at 1:03 pm

അധ്യാപികയ്ക്കെതിരെ പ്രധാനധ്യാപകന്റെ അശ്ലീല ഇ-മെയില്‍

case-against-school-principal

തിരുവനന്തപുരം :അധ്യാപികയ്ക്കെതിരെ പ്രധാന അധ്യാപകന്‍ അശ്ലീല ഇ-മെയില്‍ സന്ദേശം പ്രചരിപ്പിച്ചതായി പരാതി.പ്രശസ്ത ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ഈ സംഭവം.സംഭവം പുറത്തുവന്നതോടെ മാനേജ്മെന്റ് പ്രധാനാധ്യാപകനെയും അദ്ധ്യാപികയേയും സ്കൂളില്‍ നിന്നും പുറത്താക്കി.സ്കൂളില്‍ കഴിഞ്ഞ 9 വര്‍ഷമായി ജോലി ചെയ്തുവരുന്ന അധ്യാപികയാണ് പരാതിക്കാരി. സ്കൂളിലെ പ്രധാനധ്യാപകന്‍ അധ്യാപികയെ അവഹേളിക്കും വിധം അശ്ലീല ഇ-മെയില്‍ സന്ദേശം തയ്യാറാക്കി സ്കൂളിലെ മറ്റ് അധ്യാപകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു.സ്കൂളിലെ 30 അധ്യാപകരില്‍ 16 പേര്‍ക്ക് ഇ മെയില്‍ ലഭിച്ചു. തുടര്‍ന്ന് അദ്ധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രധാനാധ്യാപകനാണ് അശ്ലീല സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. സൈബര്‍സെല്‍ സ്കൂളില്‍ നിന്ന് കഴിഞ്ഞ ദിവസം എല്ലാ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്.സംഭവം നാണക്കേടായതോടെ പി.ടി.എ ഇല്ലാത്ത സ്കൂളില്‍ ദൃതിയില്‍ ഒരു പി.ടി.എ തട്ടിക്കൂട്ടി അധ്യാപകനെയും, അധ്യാപികയെയും സ്കൂളില്‍ നിന്നും പുറത്താക്കി. എന്നാല്‍ പ്രധാനഅധ്യാപകനെ രക്ഷിക്കാനാണ് പി.ടി.എയുടെ ശ്രമമെന്ന് ആരോപണമുണ്ട്. അധ്യാപികയെ പുറത്താക്കിയതിനെതിരെ ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News