Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:40 pm

Menu

Published on October 19, 2017 at 6:43 pm

ഉദാഹരണം സുജാത സിനിമയ്‌ക്കെതിരെ കേസ്

case-against-udaaharanam-sujatha-movie

കോട്ടയം: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി സിനിമയില്‍ അധിക്ഷേപിച്ചു എന്നാരോപിച്ചു ഉദാഹരണം സുജാത സിനിമക്കെതിരെ പരാതി. പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിത്രം കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന ഭാഗം ചിത്രീകരിച്ചിട്ടുണ്ടെന്ന് കാട്ടി കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

ഉദാഹരണം സുജാത ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട് നടത്തുന്ന സംഭാഷണത്തിനിടെയാണ് അധിക്ഷേപം വരുന്ന രീതിയിലുള്ള പരാമര്ശമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കെ.ആര്‍.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നത് ഈ പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര്‍.നാരായണനെ കരുതിക്കൂട്ടി അധിക്ഷേപിക്കുന്നതിനു വേണ്ടി തന്നെയാണ് ഇവർ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പംമുന്‍ രാഷട്രപതി അബ്ദുള്‍ കലാം മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നു കൂടെ ഈ രംഗത്തിൽ പരാമർശിക്കുന്നുണ്ട്. പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ ഈ ഭാഗം വന്നത് സെന്‍സര്‍ ബോര്‍ഡിന്റെ പിടിപ്പുകേടാണെന്നും അപവാദമുണ്ട്. സിനിമയുടെ സംവീധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നെടുമുടി വേണു, സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക്അ ഇതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നു ഇവർ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News