Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:46 pm

Menu

Published on May 29, 2017 at 12:13 pm

പരസ്യ കശാപ്പ്; റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസുകാരെ പുറത്താക്കി

cattle-slaughter-action-taken-against-youth-congress-leaders

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ കശാപ്പ് നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്നും സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഇവരെ സംഘടനയില്‍നിന്നും പുറത്താക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതായി കെ.പി.സി.സിയും അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ കാളക്കുട്ടിയെ എത്തിച്ചു പരസ്യമായി അറുത്തു മാംസം വിതരണം ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് പരസ്യമായി മാടിനെ കശാപ്പുചെയ്തതിനെതിരെ കോണ്‍ഗ്രസില്‍നിന്നുള്‍പ്പെടെ വലിയ വിമര്‍ശനമാണുയര്‍ന്നത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നായിരുന്നു ട്വിറ്റര്‍ വഴിയുള്ള രാഹുലിന്റെ പ്രതികരണം.

സംഭവത്തെ ബുദ്ധിശൂന്യവും കിരാതവുമെന്ന് വിശേഷിപ്പിച്ച രാഹുല്‍, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍നിന്നും സംഘടനയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.

പൊതുസ്ഥലത്തു പരസ്യമായി കശാപ്പ് നടത്തിയതിനെതിരെ യുവമോര്‍ച്ച ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് നേരത്തെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സമരം കഴിഞ്ഞ ഉടന്‍ റിജില്‍ മാക്കുറ്റിക്കും ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ സിറ്റി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു കേസെടുത്തത്.

 

Loading...

Leave a Reply

Your email address will not be published.

More News