Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ സിബിഐ ചോദ്യം ചെയ്തു. വ്യാജ പ്രമാണങ്ങളുണ്ടാക്കി 25 കോടിയോളം രൂപ വരുന്ന തൃക്കാക്കര വില്ലേജിലെ ഭൂമി തട്ടിയെടുത്തതായാണ് കേസ്. ഇന്നലെ സി.ബി.ഐയുടെ കൊച്ചി ഓഫീസിൽ വെച്ച് നാലു മണിക്കൂറോളമായിരുന്നു സലിം രാജിനെ ചോദ്യം ചെയ്തത്. പ്രാഥമിക തെളിവെടുപ്പിൻറെ ഭാഗമായാണ് കേസിൽ പ്രതിയല്ലാതിരുന്നിട്ടും സലിം രാജിനെ ചോദ്യം ചെയ്തത്.ഈ കേസിൽ സലിം രാജിന് പങ്കുണ്ടോയെന്ന് സി.ബി.ഐ അന്വേഷണം നടത്തും.കേസിലെ ഒന്നാം പ്രതി തൃക്കാക്കര വില്ലേജ് ഓഫീസറും രണ്ടാം പ്രതി അസിസ്റ്റൻറ് വില്ലേജ് ഓഫീസറുമാണ്.തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിലെത്തി സലിംരാജിനെ ചോദ്യം ചെയ്തത്.
Leave a Reply