Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:03 am

Menu

Published on February 6, 2015 at 3:57 pm

ഇവർ സ്റ്റേജില്‍ ലൈവായി പാടികൊണ്ട് കൈയടി നേടിയ താരങ്ങള്‍..!!

celebrities-performances-live-on-stage

സ്റ്റേജില്‍ ലൈവായി പരിപാടി അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു പോലും സ്‌റ്റേജില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ലാലിസത്തിനും സംഭവിച്ചത് മറ്റൊന്നുമല്ല.  എന്നാല്‍ വെള്ളിത്തിരയിലെ പല താരങ്ങളും ഈ കാര്യത്തില്‍ വിജയിച്ചിട്ടുമുണ്ട്. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള അവതരണങ്ങളാണ് കാഴ്ച വച്ചത്.ലാലിസക്കാര്‍ ഇവരുടെ ഈ പ്രകടനങ്ങൾ  കണ്ടുപഠിക്കുന്നത് നന്നായിരിക്കും.സിനിമയില്‍ അഭിനയിക്കുകയും സ്റ്റേജില്‍ ലൈവായി പാടുകയും ചെയ്യുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…

അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ഏറ്റവും തലമുതിര്‍ന്ന താരമാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി അമിതാഭ് സിനിമകളില്‍ പാടുന്നുണ്ട്.  സ്വാതന്ത്രദിനാഘോഷ ദിനത്തില്‍ രാജ്യം ദേശീയഗാനം കേട്ടത് അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയായിരുന്നു. ഏക്‌ലാ ചലോ എന്ന ഗാനം കഹാനി സിനിമയ്ക്ക് വേണ്ടി അമിതാഭ് ബച്ചന്‍ പാടിയത് കേള്‍ക്കുക.ഒട്ടേറെ സ്റ്റേജ് ഷോകളില്‍ അദ്ദേഹം ലൈവായും പാടി കാണികളുടെ കൈയടി നേടി.




ഫര്‍ഹാന്‍ അക്തര്‍

ഫര്‍ഹാന്‍ അക്തര്‍ അഭിനേതാവ് മാത്രമല്ല. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, കവി എന്നിങ്ങനെ ഒട്ടേറെ കഴിവുകളുടെ ഉടമയാണ് ഫര്‍ഹാന്‍. ഒട്ടേറെ ഷോയില്‍ ലൈവ് പെര്‍ഫോമന്‍സിലൂടെ ഫര്‍ഹാന്‍ കാണികളെ ഞെട്ടിച്ചിട്ടുണ്ട്.



പ്രിയങ്കാ ചോപ്ര

ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒരു നടി മാത്രമല്ല, ഒരു ഗായിക എന്ന നിലയിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ലൈവ് സ്റ്റേജിലും പ്രിയങ്ക പ്രിയങ്ക തകര്‍പ്പന്‍ പാട്ടുകളുമായി എത്തിയിട്ടുണ്ട്.



കലാഭവന്‍ മണി

കലാഭവന്‍ മണിയെ ഓർക്കുമ്പോൾ സിനിമാ അഭിനയത്തിലുപരി നാടന്‍ പാട്ടുകളാണ് മലയാളികളുടെ മനസ്സില്‍ എത്തുക. മണിച്ചിരി കൊണ്ട് ജനങ്ങളുടെ മനസ്സില്‍ സ്വന്തം ഇടം കണ്ടെത്തിയ മണി നാടന്‍പാട്ടിലൂടെ സ്റ്റേജ് ഷോകളില്‍ നിറഞ്ഞു നിന്നു.



മമ്ത മോഹന്‍ദാസ്
കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം ലഭിച്ചിട്ടുള്ള ഗായികയാണ് മമ്ത മോഹന്‍ദാസ്.പിന്നീട് മലയാളത്തിലും മമ്ത പാടി. സ്റ്റേജ് ഷോകളിലും ലൈവായി തകര്‍പ്പന്‍ പാട്ടുകള്‍ പാടി ജനങ്ങളെ കൈയ്യിലെടുത്തു ഈ താരം.



വിനീത് ശ്രീനിവാസന്‍

അഭിനേതാവായിട്ടല്ല സിനിമയില്‍ എത്തിയത്, ഗായകനായിട്ടാണ്. കേരളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ വിനീതിന്റെ സ്വരത്തില്‍ പിറന്നു. പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും വിനീത് കൈവെച്ചു. ലൈവ് പെര്‍ഫോര്‍മന്‍സുകളിലും സ്‌റ്റേജ് ഷോകളിലും വിനീത് സ്ഥിരം സാന്നിദ്ധ്യമാണ്.


രമ്യാ നമ്പീശന്‍

മലയാളി നടിയാണ് രമ്യാ നമ്പീശന്‍. അഭിനയത്തിനോപ്പം പാട്ടും രമ്യക്ക് കൈമുതലായുണ്ട്. രമ്യയുടെ ശബ്ദം എല്ലാവരില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നതുകൊണ്ടുതന്നെ ഈ താരത്തിന്റെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡ് നൈറ്റുകളിലും ഷോകളിലും രമ്യ പലതവണ പെര്‍ഫോം ചെയ്തിട്ടുണ്ട്.



ജെനിഫര്‍ ലോപസ്
ജനിഫര്‍ നടി മാത്രമല്ല, എഴുത്തുകാരി, ഫാഷന്‍ ഡിസൈനര്‍, നര്‍ത്തകി, ഗായകി എന്നീ നിലകളില്‍ കഴിവു തെളിച്ച താരമാണ്.റ്റേജ് ഷോകളില്‍ കാണികളെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു ജനിഫറിന്റെ അവതരണങ്ങള്‍.


Loading...

Leave a Reply

Your email address will not be published.

More News