Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:53 pm

Menu

Published on October 2, 2013 at 10:04 am

സിമന്‍റ് വില വീണ്ടും വര്‍ധിപ്പിക്കുന്നു..

cement-price-increase-in-kerala

മലപ്പുറം: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിമന്‍റ് വില വീണ്ടും വര്‍ധിക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 26നാണ് എ ഗ്രേഡ് സിമന്‍റുകള്‍ക്ക് 30 രൂപ തോതില്‍ ഉയര്‍ത്തിയത്. വീണ്ടും 30 രൂപ വരെ വര്‍ധിപ്പിക്കാനാണ് സിമന്‍റ് കമ്പനികളുടെ നീക്കമെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. ഒക്ടോബര്‍ ആദ്യംമുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഏതാനും ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
സിമന്‍റ് ഉല്‍പാദിപ്പിക്കുന്ന കൂടുതല്‍ കമ്പനികളും തമിഴ്നാട്ടിലാണ്. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഇതിനകം വില ഉയര്‍ത്തി. എന്നാല്‍, തമിഴ്നാട്ടിലും കേരളത്തിലും ഇപ്പോള്‍ ശരാശരി 360 രൂപയാണ് മൊത്തവിതരണവില. തമിഴ്നാടിനെക്കാള്‍ കേരളത്തിലെ വില 30-40 രൂപ തോതില്‍ സാധാരണ ഉയര്‍ന്നുനില്‍ക്കാറുണ്ട്. കയറ്റിറക്കുമതിയിലുള്ള ചെലവാണ് കാരണം. എന്നാല്‍, തമിഴ്നാട്ടിലെയും കേരളത്തിലെയും നിരക്ക് ഒരേ നിലയിലാകുന്നത് ശരിയല്ലെന്ന നിലപാടാണ് സിമന്‍റ് കമ്പനികളുടേത്. ഇക്കാരണത്താലാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News