Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:04 am

Menu

Published on June 8, 2013 at 6:40 am

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യക്ക് 26 റണ്‍സ് ജയം; ധവാന്‍െറ ‘മീശപിരിയന്‍ ശതകം’

champions-trophy-india-beat-south-africa-after-dhawan-century

 

അവസാന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്‍െറ കന്നിയങ്കത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു. ഗ്രൂപ്പ് ബിയില്‍ വെല്ലുവിളി ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത് 26 റണ്‍സിനാണ്.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 331 റണ്‍സെടുത്തു.50 ഓവറില്‍ ദക്ഷിണാഫ്രിക്ക 305 റണ്‍സിന് എല്ലാവരും പുറത്തായി. ഇടംകൈയ്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍െറ കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോറിലേക്ക് തുണയായത്. കളിയിലെ ടോപ്‌ സ്കോറര്‍ ധവാനാണ്. 80 പന്തില്‍ 12 ഫോറും ഒരു സിക്സും ചേര്‍ന്നതായിരുന്നു ധവാന്‍െറ ‘മീശപിരിയന്‍ ശതകം’.ഓപണറായ രോഹിത് ശര്‍മയും വാലറ്റത്ത് രവീന്ദ്ര ജദേജയും തിളങ്ങിയ താരങ്ങള്‍ തന്നെ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്പെഷലിസ്റ്റ് ഓപണറായ മുരളിവിജയിക്ക് പകരം രോഹിത് ശര്‍മയെയാണ് ശിഖര്‍ ധവാനൊപ്പം ടീമിലുള്‍പ്പെടുത്തിയത്. ഇനി ഇന്ത്യയുടെ മത്സരം ചൊവ്വാഴ്ച വെസ്റ്റിന്‍ഡീസിനെതിരെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News