Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:33 am

Menu

Published on February 16, 2017 at 10:31 am

തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയെന്ന് ഡി.എം.കെ

chance-of-election-in-tamil-nadu-dmk-stalin

ചെന്നൈ: ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ഡി.എം.കെ.

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല അനധികൃത സ്വത്ത് സമ്പാധനക്കേസില്‍ അറസ്റ്റിലായതോടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനി സാമിയോടും കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ ശെല്‍വത്തോടും പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് ഡി.എം.കെ കണക്കുകൂട്ടുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.എം.കെ വര്‍ക്കിങ്ങ് ചെയര്‍മാന്‍ എം.കെ സ്റ്റാലിന്‍ പ്രവര്‍ത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അതേസമയം തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.

എ.ഐ.എ.ഡി.എം.കെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്.

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിങ്ങിനുള്ള സാധ്യതയാണ് കൂടുതല്‍. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെ വേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം.

Loading...

Leave a Reply

Your email address will not be published.

More News