Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on October 18, 2013 at 10:27 am

‘ലൗവ് സ്റ്റോറി’ യിലെ പാട്ടുപാടി യൂട്യൂബിലെ രാജഹംസത്തിന്റെ അരങ്ങേറ്റം

chandralekha-sung-her-first-film-song-for-m-prasanths-love-story

കൊച്ചി: യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ആയിരങ്ങളുടെ മനം കവര്‍ന്ന പാട്ടുകാരി ചന്ദ്രലേഖയുടെ ആദ്യസിനിമാ ഗാനം റെക്കോര്‍ഡ് ചെയ്തു. കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലുള്ള പള്ളത്ത് നഗര്‍ ഫ്രെഡി സ്റ്റുഡിയോയിലായിരുന്നു ചന്ദ്രലേഖയുടെ ആദ്യറെക്കോര്‍ഡിങ് നടന്നത്. എം പ്രശാന്ത് ഒരുക്കുന്ന ലൗ സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ആദ്യഗാനം ആലപിച്ചത്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അടൂരിലെ കൊച്ചുവിട്ടിലിരുന്ന് പാടിയ രാജഹംസമേ… എന്ന ഗാനത്തിൻറെ യുട്യൂബ് വീഡിയോയാണ് ചന്ദ്രലേഖയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
ഇതിനകം തന്നെ ഗായികമാരായ ചിത്രയും ലതികയുമെല്ലാം ചന്ദ്രലേഖയുടെ കഴിവിനെ അഭിനന്ദിച്ചിട്ടുണ്ട്. ചന്ദ്രലേഖയെക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഫോണില്‍ വിളിച്ച് ചന്ദ്രലേഖയെ അഭിനന്ദിച്ചിരുന്നു.
പത്തനംതിട്ടയിലെ വടശ്ശേരിക്കരയിലെ വീട്ടില്‍ അടുക്കളച്ചുവരുകളില്‍ മാത്രമായി ഒതുങ്ങി നിന്ന ശബ്ദം വെള്ളിത്തിരയുടെ വര്‍ണവെളിച്ചങ്ങള്‍ക്ക് അലങ്കാരമാകുന്നത് ദൈവനിയോഗമെന്ന് മാത്രം വിശ്വസിക്കുകയാണ് വീട്ടമ്മ.
മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ ‘കണ്‍കളാലൊരു’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് എറണാകുളം ഫ്രെഡി സ്റ്റുഡിയോയില്‍ നടന്നു. ഗാനത്തിൻറെ റെക്കോര്‍ഡിംഗിന് സംവിധായകന്‍ സിബി മലയില്‍ സ്റ്റുഡിയോയിലെത്തി.
ഭര്‍ത്താവ് രഘുനാഥ്, മകന്‍ ശ്രീഹരി, സഹോദരന്‍ ദര്‍ശന്‍ എന്നിവര്‍ക്കൊപ്പമാണ് ചന്ദ്രലേഖ റെക്കോര്‍ഡിംഗിനെത്തിയത്.
ചിത്രത്തിലെ യുഗ്മഗാനത്തില്‍ ചന്ദ്രലേഖയുടെ ശബ്ദത്തിനൊപ്പം കേള്‍ക്കുക ഹരിഹരൻറെ ശബ്ദമാവും.ശ്രേയ ഘോഷാല്‍ പാടാനിരുന്ന പാട്ട് ചന്ദ്രലേഖയെ കൊണ്ട് പാടിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ഡേവിഡ് ഷോണ്‍ പറഞ്ഞു. സുധി കൃഷ്ണയാണ് ഗാനരചന നിര്‍വഹിച്ചത്. ചിത്രം ജനവരിയില്‍ പ്രദര്‍ശനത്തിനെത്തും.
താന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുപാടധികം മലയാളികളുടെ സ്‌നേഹവും പിന്തുണയും കൊണ്ടാണെന്നും അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഇനി ചന്ദ്രലേഖ പാടുക. ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് അടുത്ത രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും.

Loading...

Leave a Reply

Your email address will not be published.

More News