Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 11:44 am

Menu

Published on October 21, 2013 at 11:35 am

ചന്ദ്രലേഖ തമിഴിലും പാടുന്നു; സംഗീതസംവിധായകൻ സാക്ഷാല്‍ എ ആര്‍ റഹ്മാന്‍

chandralekha-will-soon-croon-a-song-for-a-tamil-movie-produced-by-thyagarajan

യുട്യൂബിലൂടെ ശ്രദ്ധേയയായ ഗായിക ചന്ദ്രലേഖ മലയാളത്തിന് പുറമേ തമിഴ് ചിത്രത്തിലും പാടുന്നു. ചന്ദ്രലേഖയ്ക്ക് തമിഴില്‍ പാടാനുള്ള അവസരവുമായി എത്തിയത് നടന്‍ ത്യാഗരാജനാണ്. ത്യാഗരാജൻറെ നിര്‍മിച്ച് മകന്‍ പ്രശാന്ത് നായകനാകുന്ന ചിത്രത്തിലൂടെയാകും ചന്ദ്രലേഖയുടെ തമിഴ് അരങ്ങേറ്റം. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഗാനങ്ങള്‍ അടുത്ത മാസം ചെന്നൈയില്‍ റെക്കോര്‍ഡ് ചെയ്യും. ചന്ദ്രലേഖ പാടുന്ന ഗാനത്തിന് ഈണം പകരുക എ.ആര്‍. റഹ്മാനോ ഇളയരാജയോ ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്‌
ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിൻറെ റെക്കോര്‍ഡിങ് നവംബറില്‍ ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയാണ് ത്യാഗരാജന്‍ ചന്ദ്രലേഖയെ കണ്ടത്. ത്യാഗരാജന്‍ അഭിനയിക്കുന്ന ലൗവ് സ്‌റ്റോറിയെന്ന മലയാളചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ഏതാനും ദിവസം മുമ്പ് തന്റെ ആദ്യ ചലച്ചിത്രഗാനം പാടിയത്. ചന്ദ്രലേഖ തമിഴിലും പാടുന്നു ഗാനം കേട്ട ത്യാഗരാജന്‍ താന്‍ പുതിയതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചന്ദ്രലേഖയെക്കൊണ്ട് പാടിയ്ക്കണമെന്ന് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ലവ് സ്റ്റോറിയുടെ തിരുവാണിയൂരിലെ സെറ്റിലേയ്ക്ക് ത്യാഗരാജനെ കാണാന്‍ ചന്ദ്രലേഖയെത്തി. സെറ്റില്‍ വച്ച് ത്യാഗരാജന്‍ ആവശ്യപ്പെട്ടതനുസരിച്ച് യുട്യൂബില്‍ തന്നെ പ്രശസ്തയാക്കിയ രാജഹംസമേ എന്ന ഗാനം ചന്ദ്രലേഖ വീണ്ടും ആലപിച്ചു. ഗാനം കേട്ട ത്യാഗരാജന്‍ ചന്ദ്രലേഖയുടെ കഴിവിനെ അഭിനന്ദിയ്ക്കുകയും ഈ പ്രതിഭ ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയതിനെക്കുറിച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.
ലവ്‌സ്റ്റോറി എന്ന ചിത്രത്തില്‍ നായികയുടെ അച്ഛൻറെ വേഷത്തിലാണ് ത്യാഗരാജന്‍ എത്തുന്നത്. ലവ് സ്റ്റോറിയുടെ തമിഴ് റീമെക്കില്‍ ചന്ദ്രലേഖയ്ക്കു പാടാന്‍ അവസരം നല്‍കുമെന്നാണ് ത്യാഗരാജന്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News