Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:17 pm

Menu

Published on November 6, 2013 at 4:59 pm

ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

chandralekhas-facebook-page-hacked

യൂട്യൂബിലൂടെ മലയാളികള്‍ ഏറ്റെടുത്ത അടൂരിന്റെ പാട്ടുകാരി ചന്ദ്രലേഖയുടെ ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.യുട്യൂബില്‍ ചന്ദ്രലേഖ പാടിയ പാട്ട് ഹിറ്റായതോടെ ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.1.37 ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്ത ചന്ദ്രലേഖയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.ഹാക്ക് ചെയ്തത് ഒരു മലയാളിയുടെ കരങ്ങളാല്‍ തന്നെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.ആളെ കുറിച്ച് വ്യക്തമായ സൂചനകള്‍ അധികൃതര്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് ഈ പേജിന്റെ അഡ്രസ്സ് കൊടുത്തിരിക്കുന്നത്.ഒട്ടേറെ വ്യാജ പേജുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും ഒരു ലക്ഷത്തി മുപ്പത്തിയേഴായിരത്തോളം ലൈക്കുകളുമായി ഈ പേജ് ഒരത്ഭുതമായി വളരവെയാണ് ഏതോ കുബുദ്ധിയുടെ കരങ്ങളാല്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.ചന്ദ്രലേഖയുടെ ഭര്‍ത്താവിന്റെ അപ്പച്ചിയുടെ മകനും ചന്ദ്രലേഖയുടെ ഗാനം യൂട്യൂബില്‍ ഇട്ട വ്യക്തിയുമായ ദര്‍ശന്‍ ആണ് ഈ വിവരം ഫേസ്ബുക്ക് വഴി ആരാധകരെ അറിയിച്ചത്.പേജ് ഇപ്പോഴും വീണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.ദയവു ചെയ്തു പാവപ്പെട്ട ഒരു കലാകാരിയെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ശരിയല്ലന്നും ലോകം മുഴുവനും ഉള്ള മലയാളികള്‍ ഇത് ശ്രദ്ധിക്കുമല്ലോ എന്നും ഹാക്ക് ചെയ്ത് വിവരം പുറത്തുവിട്ട് ദര്‍ശന്‍ പറയുന്നു.ചന്ദ്രലേഖ താരമായി മാറിയതോടെ ഇവരുടെ പേരില്‍ ഒട്ടേറെ പേജുകള്‍ ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ പ്രൊഫൈലുകളെല്ലാം കൂടി ചന്ദ്രലേഖയുടെ ഔദ്യോഗിക പേജുമായി മെര്‍ജ് ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കുന്നതിനിടെയാണ് പേജ് ഹാക്ക് ചെയ്യുപ്പെട്ടിരിക്കുന്നത്.നവംബര്‍ 2ന് ശനിയാഴ്ച ചന്ദ്രലേഖ ആദ്യ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിനകം ആറുലക്ഷത്തിലേറെ പേരാണ് ഒരുവര്‍ഷം യുട്യൂബില്‍ ചന്ദ്രലേഖയുടെ പാട്ടുകേട്ടത്.ഫേസ്ബുക്കിലും മറ്റുമായി നൂറുകണക്കിനാളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News