Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:17 pm

Menu

Published on November 18, 2014 at 11:34 am

80 കാരനായ തടവുകാരന് വിവാഹം കഴിക്കാൻ അനുമതി ; വധു 26 കാരി

charles-manson-gets-license-to-wed-26-year-old-woman

കാലിഫോര്‍ണിയ: യുഎസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കൊലയാളി ചാള്‍സ് മാന്‍സന് വിവാഹം കഴിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 80 കാരനായ ഇയാളെ ജയിലിൽ സന്ദർശിക്കാറുള്ള കാലിഫോര്‍ണിയ സ്വദേശിനി 26 വയസുകാരിയായ എലെയ്ന്‍ ബര്‍ട്ടനെ വിവാഹം ചെയ്യാനുള്ള മാന്‍സന്റെ അഭ്യര്‍ഥനയാണ് ജയില്‍ അധികൃതര്‍ അനുവദിച്ചത്. തൊണ്ണൂറു ദിവസത്തേക്കാണ് ആനുകൂല്യം.പത്തു ദിവസംമുന്‍പാണ് ഇതു സംബന്ധിച്ച അനുമതി നല്‍കിയത്. 1969ല്‍ ലോസാഞ്ചലസില്‍ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുകയാണ് മാന്‍സണ്‍. ആദ്യം തൂക്കുകയറിനു വിധിക്കപ്പെട്ട മാന്‍സന്റെ ശിക്ഷ 1972 ല്‍ കാലിഫോര്‍ണിയ കോടതി ജീവപര്യന്തമാക്കുകയായിരുന്നു. 2012 ല്‍ പരോളിലിറങ്ങിയ മാന്‍സനു അടുത്ത പരോള്‍ ലഭിക്കണമെങ്കില്‍ 13 വര്‍ഷം കാത്തിരിക്കണം.

Loading...

Leave a Reply

Your email address will not be published.

More News