Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:28 pm

Menu

Published on May 31, 2013 at 5:06 am

വഞ്ചനക്കേസില്‍ പിടിയിലായ നടി ലീന മരിയ പോളിനെ ചെന്നൈയിലെത്തിച്ചു

cheating-caseleena-maria-paul-actress-reached-in-chennai

ചെന്നൈ: വഞ്ചനക്കുറ്റത്തിന് അറസ്റ്റിലായ മലയാളി നടി ലീന മറിയ പോളിനെ ചെന്നൈയിലെത്തിച്ചു. തമിഴ്‌നാട് എക്‌സ്പ്രസിലാണ് അവരെ രാവിലെ ചെന്നൈയിലെത്തിച്ചത്. 10 മണിയോടെ എഗ്‌മോര്‍ കോടതിയില്‍ അവരെ ഹാജരാക്കും. ലീനയുടെ സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായ ബാലാജിയെന്ന സുഭാഷ് ചന്ദ്രശേഖറിനെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥ ചമഞ്ഞ് 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നടിക്കെതിരായ കേസ്. വഞ്ചന, കുറ്റകരമായ ഗൂഢാലോചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ ലീന കോബ്ര, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News