Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:42 am

Menu

Published on January 15, 2014 at 1:07 pm

കുഞ്ഞുങ്ങള്‍ക്ക് മുഹമ്മദ് എന്ന് പേരിട്ടാല്‍ 1000 ഡോളര്‍ സമ്മാനം

chechen-charity-offers-1000-to-name-baby-after-muhamed

ചൈച്നിയിലാണ്  ഇത്തരമൊരു ഓഫർ നിലവിൽ വന്നിട്ടുള്ളത്. ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം മുഹമ്മദ്‌ എന്ന പേര് നൽകിയാൽ 1000 ഡോളർ സമ്മാനമായി ലഭിക്കും. ചെചന്‍ നേതാവായ റംസാന്‍ കദിറോവ് ആണ്  ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. മുഹമ്മദ്‌ നബിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്  ഇത്തരമൊരു  ഓഫർ ചെചന്‍ ലീഡര്‍ നല്കിയത്.  തന്റെ  അമ്മയുടെ പേരിലുള്ള പ്രൈവറ്റ് ചാരിറ്റി സംഘടനയാണ് ഈ പണം നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഓഫര്‍ കേട്ടാല്‍ മതം നോക്കാതെ നാനാജാതി മതസ്ഥരും മുഹമ്മദ്‌ എന്ന പേര് ഇടും. മുഹമ്മദ്‌ എന്ന് പേരുള്ളവര്‍ക്ക് മാത്രമല്ലത്രെ കദിറോവ് ഈ സമ്മാനം നല്‍കുക. മറിച്ച് പ്രവാചകന്റെ പത്നിമാരുടെയോ മക്കളുടെയോ  സഹചാരികളുടെയോ ആരുടെയെങ്കിലും  മക്കള്‍ക്ക്  മുഹമ്മദ്‌ എന്ന പേര് ഇട്ടാലും അവര്‍ക്കൊക്കെ കദിറോവ് ആയിരം ഡോളര്‍ കൊടുക്കും. ഇമേജ് ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കദിറോവ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News